27 വർഷത്തെ ഇടവേളയ്ക്ക് ശേഷം കലോത്സവ വേദി കീഴടക്കി രജനി
Last Updated:
കഴിഞ്ഞ വര്‍ഷമാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സ്റ്റിയിൽ ബിഎ മലയാളം വിദ്യാര്‍ഥിയായി രജനി എത്തുന്നത്.
കോഴിക്കോട് ഗവ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവത്തിൽ 47-ാം വയസില്‍ ലളിതഗാന മത്സരവേദിയില്‍ മാറ്റുരച്ച് രജനി ശ്രദ്ധ നേടി. 27 വര്‍ഷത്തിനു ശേഷം വീണ്ടും വിദ്യാര്‍ത്ഥിയായി പയ്യോളി സ്വദേശിയായ രജനി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സംസ്ഥാന കലോത്സവ വേദിയിലുമെത്തി. ലളിത ഗാനത്തില്‍ മാത്രമല്ല മാറ്റുരയ്ക്കുന്നത്. മൈലാഞ്ചി മൊഞ്ചില്‍ മൊഞ്ചത്തികള്‍ അണിനിരക്കുന്ന ഒപ്പനയിലുമുണ്ട് രജനി. കോഴിക്കോട് റീജണല്‍ കലോത്സവത്തില്‍ വിജയിച്ചാണ് സംസ്ഥാന കലോത്സവത്തിലെത്തിയത്. വിമുക്ത ഭടന്‍ പ്രശാന്താണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട് രജനിക്ക്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം നേടിയിരിക്കുന്ന കാലത്താണ് രജനിയുടെ വിവാഹം. പിന്നെ പഠനമൊന്നും നടന്നില്ല. കഴിഞ്ഞ വര്‍ഷമാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സ്റ്റി വഴി ബിഎ മലയാളം വിദ്യാര്‍ഥിയായി രജനി വേഷപ്പകര്‍ച്ച നടത്തിയത്. സമ്മാനം നേടുക എന്നതല്ല ലക്ഷ്യം. കലോത്സവത്തില്‍ പങ്കാളിയാവുക എന്നതാണ്. പ്രായമല്ല, മനസ്സിൻ്റെ ചെറുപ്പതിലാണ് കാര്യം എന്ന് ഏവരെയും ചിന്തിപ്പിച്ചുകൊണ്ട് ഒപ്പനക്ക് അണിഞ്ഞൊരുങ്ങാന്‍ രജനി ഗ്രീന്‍ റൂമിലേക്ക് പോയി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 01, 2025 1:02 PM IST


