കണ്ണൂരിൻ്റെ തീൻമേശ കീഴടക്കി 'കേരള ചിക്കൻ'; നേട്ടം കൊയ്ത് കുടുംബശ്രീ വനിതകൾ
Last Updated:
ഒരു കോടി പതിനഞ്ച് ലക്ഷം രൂപ വിറ്റു വരവുമായി കേരള ചിക്കന്‍. കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് സ്ഥിരമായ വരുമാനസ്രോതസ്സുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
തീന്‍മേശയില്‍ ഒഴിവാക്കാനാകാത്ത വിഭവമായി ചിക്കന്‍ മാറുമ്പോള്‍ കണ്ണൂരുക്കാര്‍ക്ക് ഏറെ പ്രിയം തോന്നുന്നത് കേരള ചിക്കനോടാണ്. മികച്ച ഗുണനിലവാരവും കുറഞ്ഞ വിലയും കൊണ്ട് കണ്ണൂരിലെ ഉപഭോക്താക്കള്‍ ഇന്ന് കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് സ്ഥിരമായ വരുമാനസ്രോതസ്സുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ണൂരില്‍ കൈവരിച്ച നേട്ടം വലുതാണ്.
ഒരു കോടി 15 ലക്ഷം രൂപയാണ് കേരള ചിക്കന്‍ ബ്രോയിലര്‍ കര്‍ഷകര്‍ക്ക് രണ്ടു വര്‍ഷങ്ങളിലായി ലഭിച്ചത്. ജില്ലയില്‍ നിലവില്‍ 31 ഫാമുകളും 5 ഔട്ട്‌ലെറ്റുകളും വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. 31 ഫാമുകളില്‍ നിന്നായി സംരംഭകര്‍ മാസത്തില്‍ ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനം സ്ഥിരമായി നേടുന്നുണ്ട്. 5 ഔട്ട്‌ലെറ്റുകളില്‍ നിന്നായി മാസം ശരാശരി 1.5 ലക്ഷം രൂപ വരുമാനവും സംരംഭകര്‍ക്ക് ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി നിലവില്‍ 42 വനിതാ സംരംഭകര്‍ ആണ് സ്ഥിര വരുമാനം നേടുന്നത്.
advertisement
ഇറച്ചിക്കോഴി കര്‍ഷകരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, മരുന്ന്, തീറ്റ എന്നിവ കേരള ചിക്കന്‍ കമ്പനി ഫാമില്‍ എത്തിച്ചു നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും ജില്ലയിലെ ഓരോ പഞ്ചായത്തിലും ഒരു ഔട്ട്‌ലെറ്റ് എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുന്നോട്ട് പോകുകയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 6 പുതിയ ഔട്ട്‌ലെറ്റുകളും 3 ഫാമുകളും പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങി കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 10, 2026 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിൻ്റെ തീൻമേശ കീഴടക്കി 'കേരള ചിക്കൻ'; നേട്ടം കൊയ്ത് കുടുംബശ്രീ വനിതകൾ







