ഗിർ മുതൽ വെച്ചൂർ വരെ; കൗതുകമുണർത്തി കോഴിക്കോട് വർഗീസ് കുര്യൻ നഗറിലെ കന്നുകാലി പ്രദർശനം
Last Updated:
രാജ്യത്തെ വിവിധ ദേശങ്ങളിൽ നിന്നുള്ള അപൂർവ്വ ഇനം കന്നുകാലികളും ആടുകളും അണിനിരന്ന സതേൺ ഡെയറി കോൺക്ലേവിലെ കന്നുകാലി പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു.
ഗുജറാത്തിൽ നിന്നുള്ള ഗിർ, ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ നിന്നുള്ള പൂങ്കന്നൂർ, ഗുജറാത്തിൽ നിന്നുള്ള കാൺക്രജ്, വടക്കൻ കർണാടകയിൽ നിന്നുള്ള കൃഷ്ണ വാലി, മഹാരാഷ്ട്രയിൽ നിന്നുള കപില, രാജസ്ഥാനിൽ നിന്നുള്ള രാത്തി, പഞ്ചാബ് ഹരിയാന മേഖലയിൽ നിന്നുള്ള ഷാഹിവാൽ, താർ മരുഭൂമി പ്രദേശത്തുനിന്നുള്ള താർപാർക്കർ, കേരളത്തിൻ്റെ സ്വന്തം ഇനങ്ങളായ വെച്ചൂർ, കാസർകോട് കുള്ളൻ, റെഡ് സിന്ധി എന്നീ ഇനങ്ങളാണ് സതേൺ ഡെയറി ആൻഡ് ഫുഡ് കോൺക്ലേവിൻ്റെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെൻ്ററിലെ വർഗീസ് കുര്യൻ നഗറിൽ ഒരുക്കിയ കന്നുകാലി പ്രദർശനത്തിലൂടെ ജന ശ്രദ്ധയാകർഷിച്ചത്.
ഉരുണ്ട നെറ്റിയും നീണ്ടുപിരിഞ്ഞു കിടക്കുന്ന ചെവിയുമുള്ള ഗിർ ഇനങ്ങളിലുള്ള പശുക്കളാണ് ഇവയിൽ ഏറെ കൗതുകമുണർത്തുന്നത്. പ്രതിദിന പാലുൽപാദനം ആറുമുതൽ എട്ട് ലിറ്റർ വരെയാണ് ഗിർ ഇനങ്ങളിലുള്ള പശുക്കൾക്ക്. വലുപ്പത്തിലും ആകാരത്തിലും ഗിർ മുന്നിട്ട് നിൽക്കുന്നുവെങ്കിൽ ഏറ്റവും കുള്ളന്മാരാണ് ആന്ധ്രയിൽ നിന്നുള്ള പൂങ്കന്നുരും കേരളത്തിൻ്റെ നാടൻ ഇനങ്ങളായ വെച്ചൂരും കാസർകോട് കുള്ളനും. 7 സെൻ്റിമീറ്റർ മാത്രമാണ് പുങ്കന്നൂരിൻ്റെ ശരാശരി ഉയരം. പ്രതിദിന പാലുൽപാദനം ശരാശരി രണ്ട് ലിറ്ററും. കൃഷ്ണവാലിയും പാലുൽപാദനത്തിൽ നന്നേ പിറകിലാണ്. മൂന്നു ലിറ്റർ. കൃഷി ആവശ്യത്തിനും ഭാരം വലിക്കുന്നതിനുമാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്.
advertisement
പശുക്കൾക്ക് പുറമെ ആടുകളും പ്രദർശനത്തിലുണ്ട്. ജമീന പ്യാരി, സിരോഹി, കനേഡിയൻ പിഗ്മി, സിൽക്കി ഗോട്ട് എന്നിവയാണ് ആടുകളുടെ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 13, 2026 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഗിർ മുതൽ വെച്ചൂർ വരെ; കൗതുകമുണർത്തി കോഴിക്കോട് വർഗീസ് കുര്യൻ നഗറിലെ കന്നുകാലി പ്രദർശനം










