ഒൻപതു മാസത്തെ ഷെഡ്യൂൾ; 127 ദിവസത്തെ ഷൂട്ടിംഗ്; ഷാജി പാപ്പന്റെ മൂന്നാം വരവ് 'ആട് 3' ഫുൾ പാക്കപ്പ്

Last Updated:

ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്

ആട് 3
ആട് 3
ഒൻപതു മാസം വ്യത്യസ്ത ഷെഡ്യൂളുകളിലായി 127 ദിവസങ്ങൾ നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണത്തോടെ ആട് 3യുടെ ചിത്രീകരണം ഫുൾ പാക്കപ്പ് ആയി. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസാണ്.
ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്.
50 കോടിയോളം രൂപയുടെ മുതൽമുടക്കാണ് ചിത്രത്തിനു വേണ്ടിവരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. ആട്, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്ക് സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് ചലച്ചിത്രലോകം. ഒരു പുതിയ കഥ പറയുന്നതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് മുൻകഥാപാത്രങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുകയെന്നത്. അത് പരമാവധി രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടന്ന് സംവിധായകനായ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി.
advertisement
പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ, ചിറ്റൂർ, തിരുച്ചെന്തൂർ, ഇടുക്കി, തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമ്മജൻ ബോൾഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണി രാജൻ പി.ദേവ്, ശ്രിന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ.
advertisement
ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര; പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: The shooting of Aadu 3 has come to a full stop with a marathon shoot lasting 127 days over nine months and different schedules. Produced by Vijay Babu and Venu Kunnapally under the banners of Friday Film House and Kavya Film Company, the film is scripted and directed by Midhun Manuel Thomas. The film, which is presented in the fantasy humor genre, is being released with a huge star cast and a huge budget
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒൻപതു മാസത്തെ ഷെഡ്യൂൾ; 127 ദിവസത്തെ ഷൂട്ടിംഗ്; ഷാജി പാപ്പന്റെ മൂന്നാം വരവ് 'ആട് 3' ഫുൾ പാക്കപ്പ്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement