റെൻസ്ഫെഡ് കോഴിക്കോട് ജില്ലാ ഫാമിലി മീറ്റ് 'ഫിയസ്റ്റ 2K25' സമാപിച്ചു

Last Updated:

റെൻസ്ഫെഡ് ഫാമിലി മീറ്റ് ബഹുമാനപ്പെട്ട കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം എംഎൽഎ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനവും ചെയ്തു.

ഫിയസ്റ്റ 2K25
ഫിയസ്റ്റ 2K25
റെൻസ്ഫെഡ് (രജിസ്ട്രേഡ് എൻജിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി മീറ്റ്, ഫിയസ്റ്റ 2K25 ബീച്ച് റോഡിലെ ആസ്പിൻ കോർട്ട്യാഡിൽ സമാപിച്ചു. അനഘയുടെ പ്രാർത്ഥനയോടെ ആരംഭിച്ച റെൻസ്ഫെഡ് ഫാമിലി മീറ്റ് ബഹുമാനപ്പെട്ട കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം എംഎൽഎ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനവും ചെയ്തു.
ജില്ലാ പ്രസിഡൻ്റ് മുസ്തഫ കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുധീഷ് കുമാർ കെ കെ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം കൺവീനർ വിനായകൻ സി പരിചയപ്പെടുത്തി. സംസ്ഥാന പ്രസിഡൻ്റ് സജി കുര്യാക്കോസ്, സെക്രട്ടറി അബ്ദുൾ സലാം, ട്രഷറർ പ്രഭു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആദരിക്കപ്പെട്ടവർ കൂടാതെ ജോയിൻ്റ് സെക്രട്ടറി ഗിരീഷ് ബാബു ടി വി, ജില്ലാ ചാർജ് സന്തോഷ് കുമാർ വി.വി., ജില്ലാ ട്രഷറർ രാമോഹൻ എ.കെ., പ്രമോദ് കുമാർ പി, സിക്കന്ദർ പി, ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സന്തോഷ് കുമാർ സി നന്ദി പറഞ്ഞു. മഹേഷ് പാലാഴിയുടെ കൾച്ചറൽ പ്രോഗ്രാമോടെയാണ് ഫിയസ്റ്റ 2k25 പരിപാടികൾക്ക് തുടക്കം കുറിച്ചത്. ശേഷം ന്യത്തന്യത്ത്യങ്ങൾ, കരോക്കെ ഗാനമേള എന്നീ വർണ്ണശഭളമായ പരിപാടികളോടെയാണ് ഫിയസ്റ്റ 2025 സമാപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
റെൻസ്ഫെഡ് കോഴിക്കോട് ജില്ലാ ഫാമിലി മീറ്റ് 'ഫിയസ്റ്റ 2K25' സമാപിച്ചു
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement