'നെയ്യാർ നദി സംരക്ഷണം' പദ്ധതിക്ക് തുടക്കമായി; കാട്ടാക്കടയിൽ 106 ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കാട്ടാക്കട ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെടുന്ന കീഴാറൂർ കടവിലാണ് പദ്ധതിയുടെ ഭാഗമായി കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
സംസ്ഥാനത്തെ പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും, ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, എല്ലാവർക്കും മാംസ്യസമ്പുഷ്ടമായ മത്സ്യലഭ്യത ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 'ഇൻ്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെൻ്റ് ഇൻ ഇൻലാൻ്റ് അക്ക്വാട്ടിക് ഇക്കോ സിസ്റ്റം 2025-26 - നെയ്യാർ നദി സംരക്ഷണം' പദ്ധതിയുടെ ഭാഗമായി കാട്ടാക്കടയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കാട്ടാക്കട ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെടുന്ന കീഴാറൂർ കടവിലാണ് പദ്ധതിയുടെ ഭാഗമായി കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. നെയ്യാർ നദി സംരക്ഷണത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി, സംസ്ഥാനത്ത് അനുദിനം ശോഷിച്ചുവരുന്ന മത്സ്യസമ്പത്തിനെ പുനരുജ്ജീവിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിൻ്റെ ഈ പദ്ധതി പ്രകാരം വിവിധ കുളങ്ങളിലും ജലാശയങ്ങളിലുമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. കാട്ടാക്കടയിൽ മാത്രം ഇതുവരെ 106 ജലാശയങ്ങളിലാണ് ഇത്തരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുള്ളത്. ഉൾനാടൻ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരമായ വികസനം ഉറപ്പാക്കാനും, തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഉപജീവനമാർഗ്ഗം നൽകാനും, പൊതുജനങ്ങൾക്ക് മത്സ്യ ലഭ്യത ഉറപ്പുവരുത്താനും ഈ പദ്ധതി സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 27, 2025 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
'നെയ്യാർ നദി സംരക്ഷണം' പദ്ധതിക്ക് തുടക്കമായി; കാട്ടാക്കടയിൽ 106 ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു


