കോഴിക്കോട് കലോത്സവത്തിൽ ഇരട്ട വിജയം: ഇരുളനൃത്തത്തിൽ എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ സിൽവർ ഹിൽസ് ചാമ്പ്യന്മാർ

Last Updated:

പാലക്കാട് അട്ടപ്പാടിയിലെ ഇരുളഗോത്രവിഭാഗക്കാർ പരമ്പരാഗതമായി അവതരിപ്പിക്കുന്ന നാടൻ നൃത്തകലാരൂപമാണ് ഇരുളനൃത്തം.

News18
News18
ഗോത്രകലയായ ഇരുളനൃത്തത്തിൽ എച്ച്എസ്എസ്‌, എച്ച്എസ് വിഭാഗത്തിൽ വെന്നിക്കൊടി പാറിച്ച് ചേവായൂർ സിൽവർ ഹിൽസ് എച്ച്എസ്എസ്. രണ്ടുവിഭാഗത്തിലും സിൽവർഹിൽസിലെ വിദ്യാർഥികളാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യതനേടിയത് എന്നത് കൗതുക വാർത്തയാണ്. എച്ച്എസ്എസ് വിഭാഗത്തിൽ ഡോണ, ഡെൽന, ക്ഷേത്ര, ജെന്ന്, അവന്തിക, ഇൻഷ, നിള, പാർവതി, ആദർശ്, അനന്തു, അശ്വിൻ, സാവൻ എന്നിവരാണ് മത്സരിച്ചത്. ചേവായൂർ സിൽവർ ഹിൽസ് പ്രതിനിധീകരിച്ച് കൊണ്ട് എച്ച്എസ് വിഭാഗത്തിൽ നിവേദ, തൻവി, ജാൻവി, അദീത്, ഋഷികേശ്, അഗ്നേഷ്, വൈജയന്ത്, സിദാൻ, ഹരിനന്ദ്, പ്രത്യയ്, ആദവ്, സസ എന്നിവരും പങ്കെടുത്തു.
പാലക്കാട് അട്ടപ്പാടിയിലെ ഇരുളഗോത്രവിഭാഗക്കാർ പരമ്പരാഗതമായി അവതരിപ്പിക്കുന്ന നാടൻ നൃത്തകലാരൂപമാണ് ഇരുളനൃത്തം. അട്ടപ്പാടി കമ്യൂണിറ്റി തിയേറ്ററിലെ സി. സജീഷ്, അനീഷ്, അഭിജിത്ത് എന്നിവരാണ് ചേവായൂർ സിൽവർ ഹിൽസ് സ്കൂളിൻ്റെ പരിശീലകർ. വിശേഷദിനങ്ങളിലും കൊയ്ത്, വിത്തിറക്കൽ, മരണം, അടിയന്തരം, പ്രാർഥന എന്നീ വേളകളിലാണ് ഇരുള നൃത്തം അവതരിപ്പിക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് കലോത്സവത്തിൽ ഇരട്ട വിജയം: ഇരുളനൃത്തത്തിൽ എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ സിൽവർ ഹിൽസ് ചാമ്പ്യന്മാർ
Next Article
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement