അമിത പഞ്ചസാര ഉപയോഗത്തിനെതിരെ ബോധവത്കരണം — കോഴിക്കോട് 160 സ്കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിച്ചു

Last Updated:

"സ്‌കൂൾ കാൻ്റീനുകളിൽ മറ്റും ജങ്ക് ഫുഡുകൾക്ക് പകരം നാടൻ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം."

ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലാതല ഉപദേശക സമിതി യോഗം
ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലാതല ഉപദേശക സമിതി യോഗം
പഞ്ചസാരയുടെയും കോളകളുടെയും അമിത ഉപയോഗത്തിനെതിരായ ബോധവത്കരണം പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 160 സ്‌കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിച്ചതായി അസി. കളക്ടർ മോഹനപ്രിയയുടെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലാതല ഉപദേശക സമിതി യോഗം അറിയിച്ചു. ബാക്കിയുള്ള സ്കൂളുകളിൽ ഉടൻ സ്ഥാപിക്കും. എസ്എൻഎഫ് (സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ്) അറ്റ് സ്കൂൾ പദ്ധതി ജില്ലയിലെ 30 സ്കൂളുകളിലും ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി 26 സ്കൂളുകളിലും ഹൈജീൻ റേറ്റിംഗ് ജില്ലയിൽ 520 ഭക്ഷ്യവസ്തുക്കൾ സ്ഥാപനങ്ങളിലും നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അറിയിച്ചു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ പരിശോധനകൾ ഊർജിതമാക്കണമെന്നും സ്‌കൂൾ കാൻ്റീനുകളിലും മറ്റും ജങ്ക് ഫുഡുകൾക്ക് പകരം നാടൻ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്നും അസി. കളക്ടർ നിർദേശിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ ക്വാർട്ടറിൽ (ഏപ്രിൽ-ജൂൺ) ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനവും ഭക്ഷ്യ വിഷബാധ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകളും യോഗം ചർച്ച ചെയ്തു. ഈ ക്വാർട്ടറിൽ ജില്ലയിൽ 1,553 ഭക്ഷ്യസുരക്ഷ ലൈസന്‌സും 5,983 രജിസ്ട്രേഷനുകളും അനുവദിച്ചു. 1,606 പരിശോധനകൾ നടത്തി. 473 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 626 സർവെയ്‌ലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധന നടത്തി. സാമ്പിൾ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 37 കേസുകൾ ഫയൽ ചെയ്തു. ചെറിയ രീതിയിലുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയ 106 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകുകയും വലിയ ലംഘനങ്ങൾ കണ്ടെത്തിയ 50 സ്ഥാപനങ്ങൾക്ക് 2,04,000 രൂപ പിഴയിടുകയും ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
അമിത പഞ്ചസാര ഉപയോഗത്തിനെതിരെ ബോധവത്കരണം — കോഴിക്കോട് 160 സ്കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിച്ചു
Next Article
advertisement
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്
  • 2025-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക് ലഭിച്ചു.

  • ക്രാസ്നഹോർകൈയുടെ കൃതികൾക്ക് 2015-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചിരുന്നു.

  • സാത്താൻടാങ്കോ, ദി മെലങ്കലി ഓഫ് റെസിസ്റ്റൻസ് എന്നിവ ക്രാസ്നഹോർകൈയുടെ പ്രധാന കൃതികളാണ്.

View All
advertisement