വല്ലാത്ത നടുവേദന മാറാൻ ജീവനുള്ള എട്ട് തവളകളെ വിഴുങ്ങിയ 82കാരിക്ക് സംഭവിച്ചത്...
- Published by:Sneha Reghu
- news18-malayalam
Last Updated:
ആരോഗ്യം വളരെയധികം മോശമായപ്പോഴാണ് അവര്‍ നടന്ന കാര്യം കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞത്
നടുവേദന മാറ്റുന്നതിന് 82 വയസ്സുകാരി ജീവനുള്ള എട്ട് തവളകളെ വിഴുങ്ങി. കിഴക്കന്‍ ചൈനയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നാട്ടു വൈദ്യന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ ഇത്രയധികം തവളകളെ വിഴുങ്ങിയത്.
ഷാംഗ് എന്ന സ്ത്രീയെ കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് സെപ്റ്റംബര്‍ ആദ്യ ആഴ്ച സെജിയാംഗ് പ്രവിശ്യയിലെ ഹാംഗ്ഷൗവിലുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
''എന്റെ അമ്മ ജീവനുള്ള എട്ട് തവളകളെ വിഴുങ്ങി, ഇപ്പോള്‍ കഠിനമായ വേദന കാരണം നടക്കാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല,'' ഷാംഗിന്റെ മകന്‍ ഡോക്ടര്‍മാരോട് പറഞ്ഞു.
കുറച്ചുകാലമായി അവര്‍ നടുവേദനയുമായി മല്ലിടുകയായിരുന്നു. ജീവനുള്ള തവളകളെ വിഴുങ്ങുന്നത് തന്റെ വേദനയ്ക്ക് ആശ്വാസം നല്‍കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. തുടര്‍ന്ന് കാരണമൊന്നും വ്യക്തമാക്കാതെ തവളകളെ പിടികൂടി നല്‍കാന്‍ അവര്‍ തന്റെ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു.
advertisement
തുടര്‍ന്ന് ഷാംഗിന് കുടുബാംഗങ്ങള്‍ തവളകളെ പിടികൂടി നല്‍കി. ആദ്യ ദിവസം അവയില്‍ മൂന്നെണ്ണത്തിനെയും അടുത്ത ദിവസം അഞ്ചെണ്ണത്തിനെയും അവര്‍ വിഴുങ്ങി. തുടക്കത്തില്‍ ഷാംഗിന് നേരിയ അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാല്‍, അടുത്ത കുറച്ച് ദിവസത്തിനുള്ള വേദന കലശലായി. ആരോഗ്യം വളരെയധികം മോശമായപ്പോള്‍ അവര്‍ നടന്ന കാര്യം കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞു.
തുടര്‍ന്ന് ഷാംഗിനെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചു. ഷാംഗിന്റെ ശരീരത്തില്‍ ട്യൂമറിനുള്ള സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞു. ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ ഓക്‌സിഫില്‍ കോശങ്ങള്‍ കണ്ടെത്തി. ഇത് പരാദ(പാരസൈറ്റ്) അണുബാധകളെയോ രക്തതിലെ പ്രശ്‌നങ്ങളുടെയോ സൂചനയാകാമെന്ന് അവര്‍ പറഞ്ഞു. പരിശോധനകളില്‍ ഷാംഗിന്റെ ശരീരത്തില്‍ പാരസൈറ്റ് അണുബാധ ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
advertisement
തവളകളെ വിഴുങ്ങിയത് ഷാംഗിന്റെ ദഹനവ്യവസ്ഥയെ തകരാറിലാക്കി. സ്പാര്‍ഗനം ഉള്‍പ്പെടെയുള്ള ചില പാരസൈറ്റുകളുടെ സാന്നിധ്യം അവരുടെ ശരീരത്തില്‍ കണ്ടെത്തി.
രണ്ടാഴ്ച നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷം ഷാംഗിനെ ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം, ഇത്തരം കേസുകള്‍ ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍ വു സോംഗ്വെന്‍ പറഞ്ഞു. ''സമീപ വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് സമാനമായ രീതിയില്‍ നിരവധി കേസുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. തവളകള്‍ക്ക് പകരം ചിലര്‍ പാമ്പിന്റെ പിത്താശയമോ അല്ലെങ്കില്‍ സ്വന്തം ചര്‍മത്തില്‍ തവളയുടെ ചര്‍മം പുരട്ടുകയോ ചെയ്യുന്നു,'' അദ്ദേഹം പറഞ്ഞു.
advertisement
ഇത്തരം രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരാണ്. അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മറച്ചു വയ്ക്കുകയാണ് പതിവ്. പലപ്പോഴും അവരുടെ അവസ്ഥ ഗുരുതരമാകുമ്പോള്‍ മാത്രമെ വൈദ്യസഹായം തേടാറുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തവളയുടെ തൊലി ശരീരത്തില്‍ പുരട്ടുന്നത് ചര്‍മരോഗങ്ങള്‍ സുഖമാക്കുമെന്ന് കിംവദന്തികളുണ്ട്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. എന്നാല്‍ ഇത് പാരസൈറ്റുകള്‍ ശരീരത്തില്‍ കയറാന്‍ കാരണമാകുകയും കാഴ്ച വൈകല്യം, അണുബാധ, ജീവന് ഭീഷണിയായ അവസ്ഥകള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും, ഡോക്ടര്‍ വ്യക്തമാക്കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
October 09, 2025 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വല്ലാത്ത നടുവേദന മാറാൻ ജീവനുള്ള എട്ട് തവളകളെ വിഴുങ്ങിയ 82കാരിക്ക് സംഭവിച്ചത്...