തിക്കോടി പഞ്ചായത്ത് വികസന സദസ്സ് സമാപിച്ചു: ടൂറിസം വികസനം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം തുടങ്ങിയവയ്ക്ക് മുൻഗണന

Last Updated:

തിക്കോടി പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി വിട്ടുനൽകിയവരെയും ഹരിത കർമ്മസേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

തിക്കോടി പഞ്ചായത്ത് വികസന സദസ്സ്
തിക്കോടി പഞ്ചായത്ത് വികസന സദസ്സ്
2031 വരെയുള്ള കാലയളവിൽ സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളെകുറിച്ച് ജന പരിശോധന നടത്തുക വികസന സദസ്സുകളിലൂടെയാണെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. തിക്കോടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് അധ്യക്ഷയായി.
തിക്കോടി പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി വിട്ടുനൽകിയവരെയും ഹരിത കർമ്മസേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. റിസോഴ്‌സ് പേഴ്‌സൺ പി കെ ഷിജു സംസ്ഥാന സർക്കാരും സെക്രട്ടറി ഇൻ-ചാർജ് എം ടി വിനോദൻ പഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. അകലാപ്പുഴ കോളനി-ടൂറിസം വികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കുക, പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും സൗകര്യം ഉറപ്പാക്കുക, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം കൂടുതൽ ഫലപ്രദമാക്കാൻ പൊതുജനാവബോധ പ്രവർത്തനങ്ങൾ നടത്തുക, പയ്യോളി സി.എച്ച്.സി. വികസന പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു. പരിപാടിയിൽ വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി, മേലാടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രനില സത്യൻ, ആർ വിശ്വൻ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്ളക്കുട്ടി, വിബിത ബൈജു, ഷീബ പുൽപ്പാണ്ടി, എം ദിബിഷ, ജിഷ കാട്ടിൽ, എം കെ സിനിജ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
തിക്കോടി പഞ്ചായത്ത് വികസന സദസ്സ് സമാപിച്ചു: ടൂറിസം വികസനം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം തുടങ്ങിയവയ്ക്ക് മുൻഗണന
Next Article
advertisement
ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും താരങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡിനും സൂചന നൽകി കേരള പൊലീസ്
ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും താരങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡിനും സൂചന നൽകി കേരള പൊലീസ്
  • കേരളാ പൊലീസ് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനെതിരെ ബോധവത്കരണ ശ്രമം നടത്തി.

  • മോഹൻലാൽ, ആസിഫ് അലി, മമ്മൂട്ടി എന്നിവരുടെ സിനിമാ രംഗങ്ങൾ പ്രചാരണത്തിനായി പങ്കുവെച്ചു.

  • മമ്മൂട്ടി മാത്രമാണ് ഹെൽമറ്റ് ധരിച്ചിരിക്കുന്നത്, ബെസ്റ്റ് റൈഡർ ആരെന്ന് ചോദിച്ചാണ് പോസ്റ്റ്.

View All
advertisement