വർണപ്പകിട്ട് കലോത്സവ വേദിയിൽ ട്രാൻസ്ജെൻഡർ സംരംഭകരുടെ നിറസാന്നിധ്യം
Last Updated:
2018 മുതൽ നന്മ ട്രാൻസ്ജെൻഡർ കുടുംബശ്രീ സംരംഭത്തിന് കീഴിലെ സജീവ പ്രവർത്തകരാണ് മായയും സന്ധ്യയും. കായ, ചക്ക ചിപ്‌സുകൾ, കുരുമുളക്, തേൻ, കാപ്പിപൊടി തുടങ്ങിയ ഉത്പന്നങ്ങളാണ് ഇരുവരും വിൽപ്പനയ്കെതിച്ചത്
കോഴിക്കോട് നടന്ന വർണപ്പകിട്ട് കലോത്സവ വേദിയിൽ ട്രാൻസ്ജെൻഡർ സംരംഭകരുമുണ്ട്. സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവ വേദിയിൽ നാടൻ ഉത്പന്നങ്ങൾ വിൽപ്പനക്കെത്തിച്ച കണ്ണൂരിലെ നന്മ കുടുംബശ്രീ ട്രാൻസ്ജെൻഡർ സംരംഭകർ കലാപരമായ കഴിവുകൾ മാത്രമല്ല ബിസിനസ്സും ഞങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചു കഴിഞ്ഞു. കണ്ണൂർ സ്വദേശികളായ മായയും സന്ധ്യയുമാണ് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ വാങ്ങാൻ വർണപ്പകിട്ട് കലോത്സവ വേദികരികിലെ സ്റ്റാളിൽ സൗകര്യം ഒരുക്കിയത്.
കായ, ചക്ക ചിപ്‌സുകൾ, കുരുമുളക്, തേൻ, കാപ്പിപൊടി തുടങ്ങിയ ഉത്പന്നങ്ങളാണ് നന്മ കുടുംബശ്രീ ട്രാൻസ്ജെൻഡർ സംരംഭകർ വിൽപ്പനയ്കെതിച്ചത്. 2018 മുതൽ നന്മ ട്രാൻസ്ജെൻഡർ കുടുംബശ്രീ സംരംഭത്തിന് കീഴിലെ സജീവ പ്രവർത്തകരാണ് ഇരുവരും. കൊറ്റാളിയിലെ നന്മ കുടുംബശ്രീ പ്രസിഡൻ്റായ പ്രിയയുടെ വീട്ടിൽ നിന്നാണ് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്. വയനാട്ടിലെ എൻ ജി ഒ മുഖേനയാണ് വനവിഭവങ്ങൾ ലഭ്യമാക്കുന്നത്. ആദിവാസികളിൽ നിന്ന് നേരിട്ടാണ് ഇവ ശേഖരിക്കുന്നത് എന്നതും പ്രത്യേകതയാണ്. ഓണക്കാലമായതോടെ കുടുംബശ്രീ മേളകളിൽ നിറസാന്നിധ്യമാകാൻ ഒരുങ്ങുന്ന ഇവർ വളരെ ആകാംക്ഷയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
August 25, 2025 4:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വർണപ്പകിട്ട് കലോത്സവ വേദിയിൽ ട്രാൻസ്ജെൻഡർ സംരംഭകരുടെ നിറസാന്നിധ്യം