നെറ്റ് സീറോ കാർബൺ ലക്ഷ്യം: വടകര നഗരസഭയിൽ ബയോ മെഥനേഷൻ പ്ലാൻ്റും ചാർജിങ് സ്റ്റേഷനും
Last Updated:
സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷൻ്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഏറ്റെടുന്ന നഗരസഭയാണ് വടകര.
നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുടെ ഭാഗമായി വടകര നഗരസഭക്ക് ഹരിത കേരളം മിഷനിലൂടെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ബയോ മെഥനേഷന്‍ പ്ലാൻ്റ്, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
വടകര മുനിസിപ്പല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷയായി. നഗരസഭയുടെ നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തങ്ങളുടെ പുസ്തകം ഹരിത കേരളം മിഷന്‍ സംസ്ഥാന അസി. കോഓഡിനേറ്റര്‍ ടി പി സുധാകരന്‍ പ്രകാശനം ചെയ്തു. ഹരിത കേരളം മിഷന്‍ പ്രോജക്റ്റ് കോഓഡിനേറ്റര്‍ ലിജി മേരി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി കെ സതീശന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ എ പി പ്രജിത, രാജിത പതേരി, പി സജീവ് കുമാര്‍, എം ബിജു, സിന്ധു പ്രേമന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരായ വി കെ റീന, പി മീര, നഗരസഭ സെക്രട്ടറി വി ഡി സനല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി പി ഗോപാലന്‍, സി കുമാരന്‍, ദാമു പറമ്പത്ത്, നിസാം പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
advertisement
സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷൻ്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഏറ്റെടുന്ന നഗരസഭയാണ് വടകര. ക്യാമ്പയിന്‍ മാതൃകയായി ഏറ്റെടുത്ത് നടപ്പാക്കിയതിൻ്റെ ഭാഗമായാണ് നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത കേരളം മിഷനിലൂടെ സര്‍ക്കാര്‍ രണ്ടു പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചത്. 45 ലക്ഷം രൂപയുടെ ബയോ മെഥനേഷന്‍ പ്ലാൻ്റും 35 ലക്ഷം രൂപയുടെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുമാണ് പദ്ധതി വഴി യാഥാര്‍ഥ്യമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 13, 2025 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
നെറ്റ് സീറോ കാർബൺ ലക്ഷ്യം: വടകര നഗരസഭയിൽ ബയോ മെഥനേഷൻ പ്ലാൻ്റും ചാർജിങ് സ്റ്റേഷനും


