കോഴിക്കോട് സിറ്റിങ്ങിൽ 71 പരാതികൾ; സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി വനിതാ കമ്മീഷൻ
Last Updated:
ഗാർഹിക പീഡനം, ദാമ്പത്യ പ്രശ്‌നം, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ്റെ പരിഗണനയിൽ വരുന്നത്.
വനിതാ കമീഷൻ്റെ നേതൃത്വത്തിൽ മീഡിയ മോണിറ്ററിങ് കൂടുതൽ ശക്തമാക്കുമെന്ന് വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി. കോഴിക്കോട് ടൗണ് ഹാളിൽ നടന്ന വനിതാ കമീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ അഡ്വ. പി സതീദേവി. സ്ത്രീകൾക്കെതിരായി ഉയരുന്ന സൈബർ കുറ്റകൃത്യങ്ങൾ വളരെ ഗൗരവത്തോടെ വനിത കമ്മീഷൻ പരിഗണിക്കുമെന്നും ചെയർപേഴ്സൺ കോഴിക്കോട് ടൗണ് ഹാളിൽ പറഞ്ഞു.
ഗാർഹിക പീഡനം, ദാമ്പത്യ പ്രശ്‌നം, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ്റെ പരിഗണനയിൽ വരുന്നത്. സിറ്റിങ്ങിൽ പരിഗണിച്ച 71 പരാതികളിൽ ഒമ്പതെണ്ണം ഇതിനോടകം തീർപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ആറ് പരാതികളിൽ പോലീസ്, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി. രണ്ട് പരാതികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് വിട്ടു. 54 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
വനിത കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, വനിത കമ്മീഷൻ അംഗം പി കുഞ്ഞായിഷ, അഭിഭാഷകരായ ജെമിനി, ജിഷ, കൗണ്സിലർമാരായ സുധിന, സുനിഷ, അവിന എന്നിവരും കോഴിക്കോട് ടൗൺ ഹാളിൽ നിന്ന് പരാതികൾ പരിഗണിച്ചു. സ്ത്രീകൾക്ക് നേരെ ഉയരുന്ന ആക്രമണങ്ങൾക്ക് സൈബർ ഇടങ്ങളിൽ പോലും വിട്ടുവീഴ്ച ചെയ്യാതെ നടപടി ക്രമങ്ങൾ ആരംഭിക്കുമെന്ന് കോഴിക്കോട് വനിത കമ്മീഷൻ വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 23, 2025 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് സിറ്റിങ്ങിൽ 71 പരാതികൾ; സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി വനിതാ കമ്മീഷൻ