പ്രമുഖ നായികയുമായി നടന്റെ അതിരുവിട്ട അവിഹിത ബന്ധം; ഭാര്യ കുഞ്ഞിനേയും കൊണ്ട് വീടുവിട്ടിറങ്ങി ഹോട്ടലിൽ താമസിച്ചു
- Published by:meera_57
- news18-malayalam
Last Updated:
'മമ്മിയും പപ്പയും തമ്മിൽ നിരന്തരം വഴക്കുണ്ടാവുമായിരുന്നു. അമ്മ എന്നെയും കൊണ്ട് വീട് വിട്ടിറങ്ങി'
സിനിമയേത് ജീവിതമേത് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത കഥകളുടെ കൂമ്പാരമാണ് ബോളിവുഡ്. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഇന്നും ആ കഥകൾ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. 'ഇന്ത്യൻ സിനിമയുടെ ഷോമാൻ' എന്നറിയപ്പെട്ട ഒരാളുടെ ജീവിതത്തിലുമുണ്ട് അത്തരം കഥകൾ. അദ്ദേഹം അഭിനയിച്ച സിനിമകൾ പോലെത്തന്നെയാണ് ആ ജീവിതവും. നടൻ രാജ് കപൂർ (Raj Kapoor) ആണ് ആ താരം. സ്വന്തം മകൻ ഒരിക്കൽ അദ്ദേഹത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച് തുറന്നു പറയുകയുണ്ടായി. അതുമൂലം താനും അമ്മയും സഹോദരങ്ങളും അനുഭവിച്ച മനോവേദനയെക്കുറിച്ചും
advertisement
'ഖുല്ലം ഖുല്ല' എന്ന ജീവചരിത്രത്തിലാണ് രാജ് കപൂറിന്റെ കുഴഞ്ഞുമറിഞ്ഞ ജീവിതത്തെക്കുറിച്ച് മകൻ ഋഷി കപൂർ തുറന്നെഴുതിയത്. പിതാവിന്റെ അവിഹിതബന്ധങ്ങളിൽ മനംനൊന്ത അമ്മ കൃഷ്ണ കപൂർ ഒരിക്കൽ അവരുടെ മക്കളെയും എടുത്ത് വീടുവിട്ടറങ്ങിയ നിമിഷത്തെക്കുറിച്ച് ഋഷി കപൂർ വ്യക്തമാക്കി. "മമ്മിയും പപ്പയും തമ്മിൽ നിരന്തരം വഴക്കുണ്ടാവുമായിരുന്നു. ഇത്തവണ പിന്മാറാൻ അമ്മ തയാറായിരുന്നില്ല. അമ്മ എന്നെയും കൊണ്ട് വീട് വിട്ടിറങ്ങി. കുറച്ചുകാലം ഞങ്ങൾ ഒരു ഹോട്ടലിൽ താമസിച്ചു. അതിനു ശേഷം ഞങ്ങൾ ചിത്രകൂടിലെ ഫ്ലാറ്റിലേക്ക് താമസം മാറി," ഋഷി കപൂർ കുറിച്ചു (തുടർന്ന് വായിക്കുക)
advertisement
സിനിമാ ലോകത്തെ ആഘോഷിക്കപ്പെട്ട നടന്മാരിൽ ഒരാളായ രാജ് കപൂറിന്റെ വ്യക്തിജീവിതത്തിലെ അപൂർവമായ തുറന്നു പറച്ചിലായിരുന്നു അത്. വ്യക്തിപരവും ഔദ്യോഗികവുമായ ജീവിതം എന്നും വേറിട്ട് നിർത്താൻ ശ്രദ്ധിച്ചിരുന്ന രാജ് കപൂർ പക്ഷെ നടിമാരുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാഹജീവിതത്തിൽ അസ്വാരസ്യങ്ങൾ നേരിട്ടിരുന്ന നടനാണ്. ഋഷി കപൂറിന്റെ പുസ്തകത്തിലെ ഒരു ഭാഗം അനുസരിച്ച്, പിതാവിന്റെ പരസ്ത്രീ ബന്ധം കണ്ടില്ല എന്ന് നടിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ അമ്മ കൃഷ്ണ കപൂർ പൊട്ടിത്തെറിക്കുകയായിരുന്നു
advertisement
'ഞാൻ കുട്ടിയായിരുന്ന സമയത്ത്, പല നടിമാരുമായുള്ള എന്റെ അച്ഛന്റെ അടുപ്പത്തിന്റെ വാർത്തകൾ കേൾക്കുമായിരുന്നു. എന്നാൽ, വീട്ടിലെ പ്രശ്നങ്ങൾ കാലക്രമേണ മാഞ്ഞുപോയി,' ഋഷി കപൂർ ഓർക്കുന്നു. ചെയ്ത തെറ്റുകൾ മനസിലാക്കി രാജ് കപൂർ കുടുംബവുമായി ഒത്തുചേരാൻ തീരുമാനമെടുത്തതും, ആ പ്രശ്നങ്ങൾ പര്യവസാനിച്ചു എന്നും ഋഷി കപൂർ ഓർക്കുന്നു. പുസ്തകത്തിൽ പിതാവ് രാജ് കപൂറുമായി അടുപ്പമുണ്ടായിരുന്ന ചില നടിമാരുടെ പേരും ഋഷി കപൂർ പരാമർശിക്കുന്നുണ്ട്
advertisement
നടി വൈജയന്തിമാലയുമായുള്ള അടുപ്പത്തെക്കുറിച്ച് കൃഷ്ണ കപൂർ അറിഞ്ഞതാണ് പ്രശ്നങ്ങൾ അണപൊട്ടാനുള്ള കാരണം. കൃഷ്ണയെ വിവാഹം ചെയ്യും മുൻപ് രാജ് കപൂറിന് നടി നർഗീസുമായും അടുപ്പമുണ്ടായിരുന്നു. രാജ് കപൂർ, നർഗീസ് ജോഡികൾ നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിരുന്നു. ഗൃഹസ്ഥനായിരുന്നു എങ്കിലും, രാജ് കപൂറിന്റെ പരസ്ത്രീ ബന്ധങ്ങൾ ബോളിവുഡിലെ പരസ്യമായ രഹസ്യമായിരുന്നു. രാജ് കപൂറിന് മറ്റു സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് ഏറെക്കാലം തന്റെ അമ്മ അറിഞ്ഞിരുന്നില്ല എന്ന് ഋഷി
advertisement
1946ലായിരുന്നു രാജ് കപൂർ കൃഷ്ണ കപൂറിനെ വിവാഹം ചെയ്തത്. ഇവർക്ക് ഋഷി കപൂർ ഉൾപ്പെടെ അഞ്ചു മക്കളുണ്ട്. രൺധീർ കപൂർ, രാജീവ് കപൂർ, റിതു നന്ദ, റിമ കപൂർ എന്നിവരാണ് മറ്റു മക്കൾ. ബോളിവുഡ് കുടുംബ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഓർക്കപ്പെടുന്ന ഏടുകളിൽ ഒന്നാണ് കൃഷ്ണ കപൂർ വീടുവിട്ടിറങ്ങിയ സംഭവം. കുടുംബം ഒന്നിച്ചുവെങ്കിലും, പരസ്ത്രീ ബന്ധം വെല്ലുവിളി ഉയർത്തുന്ന താരകുടുംബങ്ങളുടെ കാര്യത്തിൽ ഒരുദാഹരണമാണ് രാജ് കപൂറിന്റേത്. നീതു സിംഗിനെ വിവാഹം ചെയ്ത ഋഷി കപൂറിന്റെ മകനാണ് നടൻ രൺബീർ കപൂർ