Love Horoscope Sept 23 | പുതിയ ബന്ധത്തിന് തിടുക്കം കൂട്ടരുത്; പ്രണയബന്ധത്തിൽ അമിത പ്രതീക്ഷ വച്ചുപുലര്ത്തരുത്: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 സെപ്റ്റംബര് 23ലെ പ്രണയഫലം അറിയാം
ഇന്നത്തെ പ്രണയഫലം നിങ്ങളെ സ്്നേഹബന്ധത്തിന്റെ കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യബോധത്തിനും തുറന്ന മനസ്സിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ കൈവരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. മേടം, ഇടവം, ചിങ്ങം, തുലാം തുടങ്ങിയ നിരവധി രാശിക്കാര്‍ പ്രതീക്ഷകള്‍ കുറയ്ക്കാനും സാധ്യതയുള്ള പങ്കാളികളെ പരിഗണിക്കുമ്പോള്‍ പ്രായോഗികത പുലര്‍ത്താനും നിര്‍ദേശിക്കുന്നു. അതിനൊപ്പം പൂര്‍ണതയോ പുതിയ ബന്ധങ്ങളിലേക്ക് കടക്കാന്‍ തിടുക്കം ഒഴിവാക്കാനും പ്രോത്സാഹിപ്പിക്കുന്നു. ക്ഷമയും ചിന്താപൂര്‍വ്വമായ ധ്യാനവും ആവേശത്തിന്റെ പുറത്തെടുക്കുന്ന തീരുമാനങ്ങളേക്കാള്‍ നല്ലതാണെന്ന് തെളിയിക്കപ്പെടും. കര്‍ക്കടകം, ധനു തുടങ്ങിയ രാശിക്കാര്‍ക്ക്, പുതിയ വൈകാരിക അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. വികാരങ്ങള്‍ മനസ്സിലാക്കാന്‍ സമയം നല്‍കുകയും അകാലത്തില്‍ ഗൗരവമേറിയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുന്നു.
advertisement
കന്നി, കുംഭം എന്നീ രാശിക്കാര്‍ അവരുടെ വൈകാരിക ക്ഷേമം സംരക്ഷിക്കുന്നതിന്ആ ത്മാര്‍ത്ഥതയില്ലായ്മയെക്കുറിച്ചോ അമിതമായി പ്രതീക്ഷ നല്‍കുന്ന വാഗ്ദാനങ്ങളെക്കുറിച്ചോ ജാഗ്രത പാലിക്കാനും പ്രണയബന്ധത്തിൽ നിര്‍ദ്ദേശിക്കുന്നു. അതേസമയം, മീനം, മകരം എന്നീ രാശിക്കാര്‍ ഊഷ്മളതയോടെയും ക്ഷമയോടെയും വൈകാരികമായ വികാരങ്ങളെ നേരിടുന്നു. വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയസംബന്ധിയായ കാര്യങ്ങളില്‍ ഒരു മന്ദത അനുഭവപ്പെട്ടേക്കാം. പക്ഷേ പ്രണയം തിരശ്ശീലയ്ക്ക് പിന്നില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുക. മൊത്തത്തില്‍, ഈ ദിവസം സംയമനം പാലിക്കുന്നത് ഗുണകരമാകും.
advertisement
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: അടുത്തിടെ കണ്ടുമുട്ടിയ പങ്കാളിയുടെ കഴിവില്‍ നിങ്ങള്‍ക്ക് അല്‍പം അസംതൃപ്തി തോന്നിയേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ വളരെ സൂക്ഷമതയോടെ ഒരാളെ തിരഞ്ഞെടുന്നയാളും പ്രീതിപ്പെടുത്താന്‍ പ്രയാസമുള്ളയാളുമാണ്. നിങ്ങളുടെ അഭിമാനത്തില്‍ വിട്ടുവീഴ്ച വരുത്തരുത്. പക്ഷേ ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണം. പൂര്‍ണതസംബന്ധിച്ച് പ്രതീക്ഷ പുലര്‍ത്തിയാല്‍ നിങ്ങള്‍ തീര്‍ച്ചയായും നിരാശരാകും. ആരെങ്കിലും നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ കണ്ടെത്തും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഒരു പങ്കാളിയില്‍ നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നതെന്ന് വ്യക്തമാക്കേണ്ട ദിവസമാണിത്. ഇന്ന് നിങ്ങളുടെ പ്രവര്‍ത്തികള്‍ കര്‍ക്കശമാക്കാന്‍ നിങ്ങള്‍ തീരുമാനിക്കും. നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരാളെ നിങ്ങള്‍ കണ്ടെത്തും. നിങ്ങളുടെ പങ്കാളി എങ്ങനെ കാണപ്പെടും അല്ലെങ്കില്‍ എങ്ങനെ പെരുമാറും എന്നതിനെ കുറിച്ച് അമിതമായി ചിന്തിക്കരുത്. നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരാളെ നിങ്ങള്‍ക്ക് നഷ്ടമായേക്കാം.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജീവിതപങ്കാളി ആരായിരിക്കുമെന്നത് സംബന്ധിച്ച് സ്വപ്നം കാണാന്‍ ആഗ്രഹിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു.ഈ വ്യക്തി എവിയായിരിക്കുമെന്നും ആരായിരിക്കുമെന്നും നിങ്ങളുടെ മനസ്സ് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കും. ഈ ചിന്തകള്‍ നിരുപദ്രവകരമാണ്. അവ സ്വയം തിരിച്ചറിവിലേക്ക് നയിച്ചേക്കും. എന്നാല്‍ അമിത പ്രതീക്ഷ പുലര്‍ത്തരുത്. നിങ്ങള്‍ കണ്ടുമുട്ട ആര്‍ക്കും നിരാശ തോന്നുന്ന തരത്തില്‍ പെരുമാറരുത്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പങ്കാളിയായി സ്വീകരിച്ച വ്യക്തി പ്രതീക്ഷ തരത്തിലുള്ള പ്രതികരണം നല്‍കാത്തതിനാല്‍ നിങ്ങള്‍ക്ക് ഇന്ന് അല്‍പം അസ്വസ്ഥത തോന്നിയേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍ നിങ്ങളെ അയാള്‍ നിരാശപ്പെടുത്തില്ല. പക്ഷേ നിങ്ങള്‍ ആ വ്യക്തിയെ അത്ഭുതപ്പെടുത്തിയേക്കാം. നിങ്ങള്‍ക്ക് ഉടനടി ഉത്സാഹഭരിതമായ ഒരു പ്രതികരണം ലഭിക്കില്ല. ഇന്ന് ക്ഷമയോടെയിരിക്കുക. നിങ്ങളുടെ വികാരങ്ങളും ഭയങ്ങളും നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുത്.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ പങ്കാളി വിട്ടുപോകാതെ മുറുകെ പിടിക്കുന്നത് നിറുത്തണമെന്ന് ഇന്ന് നിങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. കുറഞ്ഞത് യാഥാര്‍ത്ഥബോധത്തോടെ പെരുമാറുക. പൂര്‍ണമായ ഒരു പങ്കാളിയെ നിരന്തരം അന്വേഷിക്കരുത്. നിങ്ങള്‍ ചില തെറ്റുകള്‍ വരുത്തുന്നത് പോലെ നിങ്ങളുടെ ചില പങ്കാളിയും തെറ്റുകള്‍ വരുത്തിയേക്കാമെന്ന് തിരിച്ചറിയുക. നിങ്ങളുടെ പങ്കാളി നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇയാള്‍ പൂര്‍ണനല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആളോട് ജാഗ്രത പാലിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. പ്രണയപങ്കാളി നിങ്ങളുടെ പക്കല്‍ നിന്ന് വിട്ടുപോയാല്‍ നിരാശ തോന്നിയേക്കും. നിങ്ങളുടെ ചുറ്റുമുള്ള അപ്രിയമായ സത്യങ്ങളും ഫാന്റസികളും മനസ്സിലാക്കാന്‍ ശ്രമിക്കുക. കാരണം, അവ യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പുതിയ പ്രണയബന്ധം ആരംഭിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പുതിയൊരു ബന്ധം ആരംഭിക്കുകയാണെങ്കില്‍ എല്ലാ ഗുണദോഷങ്ങളും പരിഗണിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഈ ബന്ധം വിജയിക്ാന്‍ നിങ്ങള്‍ ശുക്തിസഹമായ മനസ്സ് ഉപയോഗിക്കേണ്ടിവരും. അതിനാല്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കരുത്. അനുകൂലമല്ലാത്ത സാഹചര്യമാണെങ്കില്‍ പോലും നിങ്ങള്‍ക്ക് അതില്‍ നിലനില്‍ക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സില്‍ പൂര്‍ണമായ വ്യക്തതയും വികാരങ്ങള്‍ സത്യസന്ധതയും പുലര്‍ത്തിയാല്‍ മാത്രമെ അത് വിജയിക്കൂ.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളോടുള്ള യഥാര്‍ത്ഥ സ്നേഹം കണ്ടെത്തുന്നതില്‍ ഇന്ന് നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. ഡേറ്റിംഗില്‍ ഇന്ന് നിങ്ങള്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത ഒരു ഘട്ടത്തിലായിരിക്കും. നിങ്ങള്‍ക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ കഴിയും. എന്നാല്‍ അതിന് കുറച്ച് സമയമെടുക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെ ആകര്‍ഷിക്കുന്ന ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍ അയാളുമായി അടുക്കുമ്പോള്‍ ജാഗ്രത പാലിക്കുക. കാരണം അയാള്‍ ഒരു ബന്ധം വേര്‍പ്പെടുത്തിയ ശേഷം മറ്റൊരു ബന്ധം അന്വേഷിക്കുകയായിരിക്കാം. എന്നാല്‍ അവരെ കാണാന്‍ മടിക്കേണ്ടതില്ല. ഇന്ന് പുതിയ ഒരാളുമായും ഗൗരവത്തോടെ സംസാരിക്കരുത്. നിങ്ങളുടെ സമയമെടുത്ത് സംസാരിക്കുക. തുടക്കം മുതല്‍ അര്‍ത്ഥ ശൂന്യമായ ഒരു കാര്യത്തിലും നിങ്ങള്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ഇടയില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഈ പ്രവണത നിങ്ങള്‍ ചെറുക്കേമ്ടതുണ്ട്. ഭാഗ്യവശാല്‍ നിങ്ങളുടെ പങ്കാളി ഇപ്പോള്‍ നിങ്ങളോട് ക്ഷമയോടു കൂടി പെരുമാറുകയും നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കുകയും ചെയ്യും. നിങ്ങളുടെ നിരാശകള്‍ ഇല്ലാതാകും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സ്നേഹബന്ധത്തിന്റെ കാര്യത്തില്‍ ഇന്ന് അല്‍പം ശ്രദ്ധാലുവാകുക. ആരെങ്കിലും നിങ്ങളോട് സത്യസന്ധമായി പെരുമാറാതെ ഇരുന്നേക്കാം.അടുത്തിടെ നിങ്ങളെ ഒരാള്‍ അസ്വസ്ഥനാക്കിയിട്ടുണ്ടാകാം. ഈ വ്യക്തി ചെയ്ത ചില കാര്യങ്ങള്‍ താത്കാലിക നേട്ടങ്ങള്‍ക്കായാണോ എന്ന് പരിശോധിക്കുക. ഇന്ന് സ്വയം സംരക്ഷണം നല്‍കാന്‍ മടിക്കേണ്ടതില്ല.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങള്‍ സമീപകാലത്ത് ചെയ്ത് നല്‍കിയ സഹായത്തെ വിലമതിക്കുന്നതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് അവരില്‍ നിന്ന് ഒരു അപ്രതീക്ഷിത സമ്മാനം ലഭിച്ചേക്കാം എന്ന് പ്രണയഫലത്തില്‍ പറയുന്നു. അവരുടെ ചിന്താശേഷി നിങ്ങളെ അത്ഭുതപ്പെടുത്തുകയും സ്പര്‍ശിക്കുകയും ചെയ്യും. അവരുടെ വാത്സല്യത്തിന്റെ ഊഷ്മളത അനുഭവിക്കുകയും അത് അതേപടി തിരികെ നല്‍കുകയും ചെയ്യും. ഇന്ന് നിങ്ങള്‍ പരിശ്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ ബന്ധങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ എത്രമാത്രം പരിപാലിക്കുന്നുവെന്ന് നിങ്ങള്‍ കാണും. ആസ്വദിക്കൂ.