കോഴിക്കോട്: സ്മാർട്ടാകാൻ ഒരുങ്ങി കോഴിക്കോട് ബീച്ച് ആശുപത്രി. ബീച്ച് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ സംവിധാനം മെഡിക്കൽ കോളജിലേക്ക് മാറുന്നതിന്റെ ഭാഗമാണ് സ്മാർട്ടാകൽ. മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ബീച്ച് ആശുപത്രിയിൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി എ പ്രദീപ് കുമാർ എം എൽ എയുടെ നിയോജകമണ്ഡലം ആസ്തി വികസന നിധിയിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാകുന്നത്. ബീച്ച് ജനറൽ ആശുപത്രിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ സജ്ജീകരിക്കാനുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറായി.
പുരുഷന്മാർക്കുള്ള വാർഡിൽ 20 ഉം, സ്ത്രീകൾക്കുള്ള വാർഡിൽ 12 ഉം ഇലട്രിക് ഐ. സി. യു ബെഡ്ഡുകളും, ബെഡ് സൈഡ് കൺസോളുകളു, പോർടിബിൾ സർവീസ് ടേബിളുകളും ഉണ്ടാകും.
BEST PERFORMING STORIES:'ഡാറ്റാ സുരക്ഷ സുപ്രധാനം': സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി CPI മുഖപത്രം [NEWS]വസന്തത്തിന്റെ വരവറിയിച്ച് ടുലിപ് പാടങ്ങൾ; ഇത്തവണ കാഴ്ച്ചക്കാരില്ലാതെ ശ്രീനഗറിലെ പൂന്തോട്ടം [PHOTO]കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം [NEWS]
ഇതിനു പുറമെ 16 പേഷ്യന്റ് മോണിറ്ററുകൾ, 32 ഇൻഫ്യൂഷൻ പമ്പുകൾ, കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് വിതരണ സംവിധാനം എന്നിവയും സജ്ജീകരിക്കും. പ്രോസീജിയർ റൂം, നഴ്സ് സ്റ്റേഷൻ, ഡ്രഗ്സ് സ്റ്റോർ, രോഗിയുടെ കൂട്ടിരിപ്പുകാർക്കുള്ള ബൈ സ്റ്റാൻഡ് ലോഞ്ച്, ടോയിലറ്റുകൾ എന്നീ സൗകര്യങ്ങളും ഒരുക്കും.
ആധുനിക ആശുപത്രികളിൽ കാണുന്ന എല്ലാ സൗകര്യങ്ങളോടെ സജ്ജീകരിക്കുന്ന പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളുടെ രൂപകൽപന നിർവഹിച്ചത് കോഴിക്കോട്ടെ മൊർസി കൺസൾട്ടന്റസ് എഞ്ചിനിയേർസ് ആന്റ് ആർക്കിടെക്ട് എന്ന സ്ഥാപനമാണ്.
സിഡ്കോയ്ക്കാണ് നിർമ്മാണ ചുമതല. അടിസ്ഥാന സൗകര്യങ്ങൾ വൻകിട ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലാണ് സജ്ജീകരിക്കുകയെന്ന് എ പ്രദീപ് കുമാർ എം എൽ എ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.