'കൂടോത്രത്തിനു പിന്നിൽ പ്രമുഖ കോൺഗ്രസ് നേതാവ്'; വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ

Last Updated:

"ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ"

"കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോൺഗ്രസ് നേതാവ് തന്നെ..!". കൂടോത്ര വിവാദത്തിൽ നിർണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ. കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ വിപിൻ മോഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. കെ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയാണ് വിപിൻ മോഹൻ.
"ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പരിശോധന നടത്തിയിട്ടും സുധാകരന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയില്ല. നെഗറ്റീവ് എനർജിയാണ് ഇതിന് പിന്നിലെന്ന് പലരും പറയുകയും ചെയ്തു. തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ നിർധേശിച്ചത് അനുസരിച്ച് നെഗറ്റീവ് എനർജി കണ്ടെത്താൻ ആചാര്യനെ വിളിച്ചുവരുത്തുകയായിരുന്നു", വിപിൻ മോഹൻ പറഞ്ഞു.
"വീടിന്റെ കന്നിമൂലയില്‍ മൂന്നടിത്താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് കൂടോത്രം കണ്ടെത്തിയത്. വിവാദങ്ങൾ തുടർച്ചയായി വേട്ടയാടിയ പശ്ചാത്തലത്തിലാണ് നെഗറ്റീവ് എനർജി കണ്ടെത്താൻ ആചാര്യനെ വിളിച്ചുവരുത്തിയത്. പേട്ടയിലെ വീട്ടിലും തുടർന്ന് കെപിസിസി ഓഫീസിലും ആചാര്യനെ കൊണ്ടുവന്നു പരിശോധിക്കുകയായിരുന്നു"
advertisement
'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ, കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ തീർച്ചയായും ഒരു കോൺഗ്രസുകാരനെ സാധിക്കൂ എന്നും വിപിൻ പറയുന്നു.
അതേസമയം പരാതിയിൽ അന്വേഷണത്തിനായി രണ്ട് അസിസ്റ്റൻറ് കമ്മീഷണർമാർക്ക് ചുമതല നൽകി. കൻ്റോൺമെൻ്റ് അസിസ്റ്റൻറ് കമ്മീഷണറും സൈബർ സെക്യൂരിറ്റി അസിസ്റ്റൻറ് കമ്മീഷണറും മേൽനോട്ടം വഹിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് നീക്കം. കൂടോത്രം കണ്ടെടുത്തത് പലസ്ഥലങ്ങളിൽ നിന്നായതിനാൽ കേസ് എവിടെ രജിസ്റ്റർ ചെയ്യണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൂടോത്രത്തിനു പിന്നിൽ പ്രമുഖ കോൺഗ്രസ് നേതാവ്'; വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement