'പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുത്?': കോവിഡ് കുറയാത്ത സാഹചര്യത്തില്‍ പരീക്ഷ നിർത്തിവെക്കണമെന്ന് കെ സുധാകരൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഏറ്റവുമാദ്യം കോവിഡ് ബാധിച്ച സംസ്ഥാനങ്ങളിൽ ടിപിആർ താഴേയ്ക്ക് പോയിട്ടും കേരളത്തിൽ കുറയാതെ നിൽക്കുന്നത് സർക്കാർ നടപടികൾ ഫലപ്രദമല്ലാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുതെന്നd സർക്കാർ ചിന്തിക്കണമെന്നും കോവിഡ് നിരക്ക് കുറയാത്ത സാഹചര്യത്തിൽ പരീക്ഷ നിർത്തിവയ്ക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. പരീക്ഷ മാറ്റിവയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തികഞ്ഞ ഏകാധിപത്യ തീരുമാനമാണ് നടപ്പിലാക്കിയത്. വാക്സിൻ കൊടുത്തിട്ടാണ് പരീക്ഷ നടത്തിയതെങ്കിൽ കുഴപ്പമില്ലായിരുന്നു. വളരെ ഗൗരവമുള്ള പ്രശ്നമാണിത്. മനുഷ്യത്വത്തിന്റെ പേരിൽ, ഇപ്പോൾ നടക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കണം.
Also Read- 'പിണറായി ക്വട്ടേഷന്‍ ടീമിന്റെ റോള്‍ മോഡല്‍, കൊടി സുനി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്': കെ സുധാകരൻ
ഏറ്റവുമാദ്യം കോവിഡ് ബാധിച്ച സംസ്ഥാനങ്ങളിൽ ടിപിആർ താഴേയ്ക്ക് പോയിട്ടും കേരളത്തിൽ കുറയാതെ നിൽക്കുന്നത് സർക്കാർ നടപടികൾ ഫലപ്രദമല്ലാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പേരു പറഞ്ഞു കോടാനുകോടി രൂപ പിരിച്ചിട്ട്, മുൻകരുതലിനും പ്രതിരോധത്തിനുമായി എന്തു ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മറുപടിയായി പുച്ഛിച്ചിട്ടു കാര്യമില്ല. കോവിഡ് ബാധിച്ചു മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു.
advertisement
തന്റെ സഹോദരൻ മരിച്ചത് കോവിഡാനന്തര രോഗം ബാധിച്ചാണ്. എന്നാൽ കോവിഡ് മരണത്തിന്റെ കണക്കിലില്ല. അദ്ദേഹത്തിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം ആവശ്യമില്ല. എന്നാൽ ഇത്തരത്തിൽ കോവിഡ് മരണത്തിന്റെ കണക്കിൽപെടാത്ത ആയിരക്കണക്കിന് മരണങ്ങളുണ്ട്. അവരുടെ ആശ്രിതർക്ക് സഹായധനം ലഭിക്കാൻ സർക്കാർ ഈ മരണങ്ങളിൽ പുനഃപരിശോധന നടത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
advertisement
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് കസ്റ്റംസ് നോട്ടീസില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. പ്രോട്ടോക്കോള്‍ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ വീട്ടില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി യുഎഇ കോണ്‍സല്‍ ജനറലുമായും സ്വപ്‌നയുമായും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്വപ്‌ന പറയുമ്പോള്‍ കോണ്‍സല്‍ ജനറലിനെ എവിടെ പോയും കാണാന്‍ മുഖ്യമന്ത്രി തയ്യാറായി. വിയറ്റ്‌നാമില്‍ കള്ളക്കടത്ത് നടത്തിയതിന് സ്ഥലംമാറ്റിയ കോണ്‍സല്‍ ജനറിലിനെ എന്തിനാണ് കണ്ടതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2021 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുത്?': കോവിഡ് കുറയാത്ത സാഹചര്യത്തില്‍ പരീക്ഷ നിർത്തിവെക്കണമെന്ന് കെ സുധാകരൻ