ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ പ്രതിചേർത്തു

Last Updated:

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് അപമാനിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ ഡിജിപിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്

സന്ദീപ് വാര്യർ
സന്ദീപ് വാര്യർ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരതി ഉന്നയിച്ച യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെയും രാഷ്ട്രീയ നിരീക്ഷകൻ രാഹുൽ ഈശ്വറിനെയും   പ്രതിചേർത്തു.കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്.രഞ്ജിത പുളിക്കൻ  അഡ്വക്കറ്റ് ദീപ ജോസഫ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ
യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ സന്ദീപ് വാര്യർക്കെതിരെയും  രാഹുൽ ഈശ്വറിനെതിരെയും ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റുകളാണ് പരാതിക്കാധാരം. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് അപമാനിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും സൈബക്രിമിനലുകൾക്ക് കൊത്തിവലിക്കാൻ ഇട്ടുകൊടുത്തതിന് തുല്യമാണ് ഈ നടപടിയെന്നും ഡിവൈഎഫ്‌ഐ പരാതിയിൽ പറഞ്ഞിരുന്നു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ സൈബർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ് . രാഹുലിന്റെ ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശമുണ്ട്.സൈബർ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
advertisement
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സന്ദീപ് വാര്യരും രാഹുൽ ഈശ്വറും സമൂഹമാധ്യമങ്ങളിപങ്കുവെച്ചത്. ഈ വിവരങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന നിരവധി ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ പ്രതിചേർത്തു
Next Article
advertisement
'അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ പുറത്തുവിടൂ'; ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
'അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ പുറത്തുവിടൂ'; ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു

  • തനിക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മാധ്യമങ്ങൾക്ക് വെല്ലുവിളിച്ചു

  • ജനങ്ങൾ തെറ്റിദ്ധരിക്കരുത് എന്നതിനാലാണ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് ഫേസ്ബുക്ക് പറഞ്ഞു.

View All
advertisement