'സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെ' മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയത്; കെ.സുധാകരന്‍

Last Updated:

പത്രസമ്മേളനത്തില്‍ സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍  അസഭ്യപദ പ്രയോഗം നടത്തിയതാണ് വിവാദമായത്.

കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് ആലപ്പുഴയില്‍ നടന്ന വാര്‍ത്താമ്മേളനത്തില്‍ വൈകിയെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യ പദപ്രയോഗം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍.
'പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ല,
മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി
അതെ പറഞ്ഞിട്ടുള്ളൂ. ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ല,സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആയ ആളാണ്. എനിക്ക് ആരോടും കുശുമ്പും ഇല്ല,വളഞ്ഞ ബുദ്ധിയും ഇല്ല. ഇങ്ങനെയൊരു പ്രചരണ നടത്തിയത് ശരിയല്ല, യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യമാണത്. മാധ്യമങ്ങൾ ആണ് വിവാദം ഉണ്ടാക്കിയത്, അവര്‍ മാപ്പുപറയണം'- കെ.സുധാകരന്‍ പറഞ്ഞു.
advertisement
പത്രസമ്മേളനത്തില്‍ സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍  അസഭ്യപദ പ്രയോഗം നടത്തിയതാണ് വിവാദമായത്. സതീശൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണെന്നും ഉടൻ എത്തുമെന്നും നേതാക്കൾ വിശദീകരിക്കുകയും ചെയ്തു. സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ചാനൽ ക്യാമറകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.ഇതിലൂടെ കെപിസിസി പ്രസിഡന്‍റ്  പ്രതിപക്ഷ നേതാവിനോടുള്ള നീരസം പ്രകടമാക്കിയത് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കാണുകയായിരുന്നു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെ' മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയത്; കെ.സുധാകരന്‍
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement