മോദി സ്തുതി; അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

Last Updated:

കണ്ണൂർ ഡിസിസി നൽകിയ പരാതിയിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച എ.പി അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പിലാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. സംഭവം വിവാദമായെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ അബ്ദുള്ളക്കുട്ടി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് കണ്ണൂര്‍ ഡി.സി.സി കെ.പി.സി.സിക്ക് പരാതി നല്‍കിയത്. ഈ പരാതിയിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോദി സ്തുതി; അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
Next Article
advertisement
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറായിരുന്ന യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറായിരുന്ന യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
  • തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി മരണപ്പെട്ടു

  • ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

  • സിനി മുൻ കൗൺസിലറും ഫാർമസി സംരംഭകയുമായിരുന്നു

View All
advertisement