മുന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ സാമ്പത്തിക സംവരണം: ഗസറ്റ് വിജ്ഞാപനമിറങ്ങി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല.
തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാർക്കു സർക്കാർ ജോലിയിൽ 10 ശതമാനമാണ് സംവരണംഇതിനായി കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടമാണു ഭേദഗതി ചെയ്യുക. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തിൽ ഇനിമുതലുള്ള എല്ലാ പിഎസ്‍സി നിയമനങ്ങൾക്കും സംവരണം ബാധകമാണ്.
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്.സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് കെഎസ്എസ്ആറിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
Also Read കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പാക്കാത്തത് അനീതി: എൻ.എസ്.എസ്
മുന്നോക്ക സംവരണം പൊതുവിഭാഗത്തിൽ നിന്നായതിനാൽ മറ്റു സംവരണ വിഭാഗങ്ങളുടെ നിയമനത്തെ ഇതു ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കറിലും നഗരസഭകളിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറിൽ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും താഴെയായിരിക്കണം. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകളിൽ പേരുള്ളവർക്കു മറ്റു മാനദണ്ഡങ്ങൾ നോക്കാതെ സംവരണം ലഭിക്കും.
advertisement
Also Read സാമ്പത്തിക പിന്നാക്കക്കാർക്കുള്ള സംവരണം അട്ടിമറിക്കുന്നു; മുഖ്യമന്ത്രിക്ക് ബിഷപ്പിന്റെ കത്ത്
ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം 2019 ജനുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഹയർ സെക്കൻഡറി, വൊക്കേഷനൻ ഹയർ സെക്കൻഡറി, പ്രഫഷനൽ കോളജുകൾ, ദേവസ്വം ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സാമ്പത്തിക സംവരണം നടപ്പാക്കുകയും ചെയ്തു. എന്നാൽ, സംവരണം നടപ്പാക്കാൻ ഉത്തരവിറക്കിയിട്ടും ചട്ടഭേദഗതി വിജ്ഞാപനം ചെയ്തിരുന്നില്ല.ച ട്ടം ഭേദഗതി ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2020 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ സാമ്പത്തിക സംവരണം: ഗസറ്റ് വിജ്ഞാപനമിറങ്ങി