'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; തുടരും മൂന്നാമതും'; പിണറായി ദ ലെജൻഡ് ടീസർ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ആദ്യമായാണ് ഒരു സർവീസ് സംഘടന മുഖ്യമന്ത്രിയെ കുറിച്ച് ഡോക്യുമെന്‍ററി നിർമിക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെകുറിച്ചുള്ള ഡോക്യുമെന്‍ററി 'പിണറായി - ദ ലെജൻഡി'ന്‍റെ ടീസർ പുറത്തിറക്കി. ഇടത് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ടീസർ ‘തുടരും മൂന്നാമതും പിണറായി’ എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
ആദ്യമായാണ് ഒരു സർവീസ് സംഘടന മുഖ്യമന്ത്രിയെ കുറിച്ച് ഡോക്യുമെന്‍ററി നിർമിക്കുന്നത്. നേമം സ്വദേശി അൽത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. 15 ലക്ഷം രൂപയാണ് ഡോക്യുമെന്ററിയുടെ ചെലവെന്നാണ് വിവരം. സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. പിണറായി വിജയന്റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് പ്രമേയം.
ഒന്‍പത് വര്‍ഷത്തെ ഇടത് സര്‍ക്കാരിന്റെ ഭരണനേട്ടവും അതിന്റെ നായകത്വവുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. പിണറായി പാര്‍ട്ടി സെക്രട്ടറിയായത് മുതലുള്ള വിഷയങ്ങൾ ഡോക്യുമെന്ററിയിലുണ്ട്.
advertisement
ഇതും വായിക്കുക: സ്വരാജോ ഷെറോണ റോയിയോ ഷെബീറോ? മലപ്പുറം ജില്ലാ രൂപീകരണശേഷം അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിലമ്പൂരിൽ സ്ഥാനാർത്ഥി വരുമോ?
നേരത്തെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പുറത്തിറക്കിയ ‘ചെമ്പടയുടെ കാവലാൾ’ എന്ന പിണറായി വാഴ്ത്തുപാട്ട് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്യുമെന്‍ററി പ്രകാശനത്തിനൊരുങ്ങുന്നത്.
പിണറായി പാർട്ടി സെക്രട്ടറിയായത് മുതലുള്ള വിശേഷങ്ങൾ ഡോക്യുമെന്‍ററിയിലുണ്ടെന്നും ഡോക്യുമെന്‍ററിക്ക് വേണ്ടി പിണറായി പുതുതായി ഒന്നും സംസാരിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 27, 2025 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; തുടരും മൂന്നാമതും'; പിണറായി ദ ലെജൻഡ് ടീസർ പുറത്ത്