വിദ്യാർത്ഥികളുടെ KSRTC കൺസഷനിൽ നിയന്ത്രണം; ഇനി ഇളവ് 25 വയസ്സ് വരെ
- Published by:Naseeba TC
- news18-malayalam
Last Updated:
2016 മുതൽ 2020 വരെ കൺസഷൻ വകയിൽ 966.31 കോടി ബാധ്യതയെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷനിൽ നിയന്ത്രണമേർപ്പെടുത്തി കെഎസ്ആർടിസി. യാത്രാ ഇളവ് ഇനിമുതൽ 25 വയസ്സ് വരെയുള്ളവർക്ക് മാത്രമാകും. മാതാപിതാക്കള്‍ ഇന്‍കംടാക്സ് പരിധിയില്‍ വന്നാലും കണ്‍സഷനില്ല.
സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇളവ് 30 ശതമാനമാക്കി. സ്വകാര്യ സ്കൂളുകയും കോളേജിലെയും ബിപിഎൽ വിദ്യാർഥികൾക്ക് ആനുകൂല്യം തുടരും.
2016 മുതൽ 2020 വരെ കൺസഷൻ വകയിൽ 966.31 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ബാധ്യത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 27, 2023 10:16 PM IST