ഫോൺ സ്വിച്ച് ഓഫാക്കി ഡ്രൈവറും കണ്ടക്ടറും മുങ്ങി; KSRTC സ്വിഫ്റ്റ് യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ

Last Updated:

ബസ് വൈകിയതിൽ പ്രതിഷേധിച്ച് ബഹളം വെച്ച യാത്രക്കാർ സ്റ്റാൻഡിൽ നിന്നും മറ്റ് ബസുകൾ പോകുന്നതും തടഞ്ഞതോടെ ഡിപ്പോ അധികൃതരും കുടുങ്ങി

കെഎസ്ആർടിസി സ്വിഫ്റ്റ് (KSRTC Swift) ബസിലെ ഡ്രൈവറും കണ്ടക്ടറും ഫോൺ സ്വിച്ച് ഓഫാക്കി യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ. പത്തനംതിട്ട (Pathanamthitta) ഡിപ്പോയിൽ നിന്നും മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ബസിൽ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരാണ് ഡ്രൈവറും കണ്ടക്ടറും ഡ്യൂട്ടിക്ക് വരാതിരുന്നതോടെ കുടുങ്ങിയത്.
നാല് മണിക്ക് ഇവർ ഡ്യൂട്ടിയിൽ കയറേണ്ടതായിരുന്നെങ്കിലും ഇരുവരും വന്നില്ല. ബസ് ജീവനക്കാരെ കാണാതായതോടെ ഉദ്യോഗസ്ഥർ ഇവരുടെ ഫോണുകളിലേക്ക് വിളിച്ചെങ്കിലും ഇവ സ്വിച്ച് ചെയ്ത നിലയിലായിരുന്നു. ഇതോടെ പ്രകോപിതരായ യാത്രക്കാർ സ്റ്റാൻഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയ്ക്ക് പോവുകയായിരുന്ന ഉദ്യോഗാർത്ഥികളുൾപ്പെടെ 25ഓളംപേരാണ് ബസിൽ സ്റ്റാൻഡിൽ ഉണ്ടായിരുന്നത്. ബസ് ഡിപ്പോയിൽ നിന്നും എടുക്കാൻ വൈകിയതോടെ ഇതേ ബസിൽ ടിക്കറ്റെടുത്ത് സീറ്റ് ബുക്ക് ചെയ്ത് മറ്റ് സ്റ്റാൻഡുകളിൽ കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരും വലഞ്ഞു.
advertisement
ബസ് വൈകിയതിൽ പ്രതിഷേധിച്ച് ബഹളം വെച്ച യാത്രക്കാർ സ്റ്റാൻഡിൽ നിന്നും മറ്റ് ബസുകൾ പോകുന്നതും തടഞ്ഞതോടെ ഡിപ്പോ അധികൃതരും കുടുങ്ങി. ബഹളത്തിനിടെ മറ്റ് സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ വിളിച്ചെങ്കിലും ആരും വരാൻ തയാറായില്ല.
Also read- KSRTC Swift | പണിമുടക്ക് ദിവസം കെഎസ്ആർടിസി സ്വിഫ്റ്റിന് ഇരട്ടി വരുമാനം
കെഎസ്ആർടിസി ബസ് ഡ്രൈവർമാർ സ്വിഫ്റ്റ് ബസ് ജീവനക്കാർ തന്നെ വണ്ടിയെടുക്കെട്ടെയെന്ന നിലപാടെടുത്തതോടെ യാത്രക്കാർ വഴിയാധാരമാകുന്ന സ്ഥിതിയുണ്ടായി. തുടർന്ന് ഡിപ്പോ അധികൃതർ പത്തനാപുരത്തെ ഡിപ്പോയിൽ ബന്ധപ്പെട്ടു. ഇവിടെ നിന്നും രണ്ട് പേർ വരാമെന്ന് സമ്മതിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന ബസ് എല്ലാ ബഹളങ്ങൾക്കും ശേഷം ഒടുവിൽ രാത്രി ഒമ്പതരയോടെയാണ് പുറപ്പെട്ടത്.
advertisement
'ടിക്കറ്റെടുക്കാന്‍ ഒരു രൂപ കുറവ്' യാത്രക്കാരനെ മര്‍ദിച്ച ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
ടിക്കറ്റെടുക്കാന്‍ നല്‍കിയ തുകയില്‍ ഒരു രൂപയുടെ കുറവുണ്ടായതിന്  യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് സംഭവം.  കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. 13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസ് നല്‍കാന്‍ കഴിഞ്ഞത്.
ഒരു രൂപ കൂടി നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടര്‍ ഷിറാസിനെ മര്‍ദ്ദിച്ചത്. ബസ് യാത്രക്കാരില്‍ ചിലര്‍ ഒരു രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു.
advertisement
സംഭവത്തില്‍ ബസിലെ ഡ്രൈവറും കണ്ടക്ടറുമായ  സുനില്‍, അനീഷ് എന്നിവരെ പോലീസ് പിടികൂടി. യുവാവിനെ ബസിനുള്ളില്‍വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടറും പോലീസില്‍ പരാതി നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫോൺ സ്വിച്ച് ഓഫാക്കി ഡ്രൈവറും കണ്ടക്ടറും മുങ്ങി; KSRTC സ്വിഫ്റ്റ് യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ
Next Article
advertisement
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്തിനെന്ന് മനസിലാകുന്നില്ല: വി ഡി സതീശൻ
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്തിനെന്ന് മനസിലാകുന്നില്ല: വി ഡി സതീശൻ
  • സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണം വി ഡി സതീശൻ നിഷേധിച്ചു.

  • ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സി പി എം തന്നെ അന്വേഷിക്കട്ടെയെന്ന് വി ഡി സതീശൻ പറഞ്ഞു.

  • കോൺഗ്രസുകാർക്കെതിരെ സി പി എം ഹാൻഡിലുകൾ പ്രചാരണം നടത്തിയപ്പോഴുണ്ടായ മാന്യതയില്ലായ്മ സതീശൻ ചൂണ്ടിക്കാട്ടി.

View All
advertisement