'ജനഹൃദയത്തിൽ ഉള്ളതുകൊണ്ടാണ് ഇന്ദിര ഭരണത്തിൽ തിരച്ചെത്തിയത്'; SFI-KSU ബാനര്‍ പോര് മുറുകുന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മഹാരാജാസ് കോളേജ് കവാടത്തിൽ ചുവപ്പും നീലയും ബാനറുകൾ ഒന്നിന് പുറകെ ഒന്നായി ഉയർന്നുകൊണ്ടേയിരിക്കുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു എസ്.എഫ്.ഐ ബാനർ പോര് മുറുകുന്നു. ഒന്നിനെ പുറകെ ഒന്നായി കോളേജ് കവാടത്തില്‍ ഇരു വിദ്യാര്‍ഥി സംഘടനകളും മാറി മാറിയുള്ള മറുപടി ബാനറുകളാണ് ഉയരുന്നത്. എസ്.എഫ്.ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡന്‍ എം.പി പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കോളേജ് കവാടത്തില്‍ ആദ്യ ബാനർ എത്തിയത്.
‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്’ഇതായിരുന്നു എസ്എഫ്ഐയുടെ ആദ്യ ബാനർ.

എന്നാൽ അധികം വൈകാതെ ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’എന്ന് കെഎസ്യുവിന്റെ മറുപടി ബാനർ ഉയർന്നു.

പിന്നാലെ ‘അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ’ എസ്എഫ്ഐയുടെ ബാനർ മറുപടിയെത്തി.

advertisement
ഇതിന് പിന്നാലെ കെ.എസ്.യു മറുപടി വൈകാതെ തന്നെ എത്തി. 'വർഗ്ഗീയതയും കമ്മ്യൂണിസ്റ്റും ഒരുമിച്ചിട്ടും ഇന്ത്യ പറഞ്ഞത് INDIA is INDIRA INDIRA is INDIA' എന്നായിരുന്നു മറുപടി.

ഏതായാലും മഹാരാജാസ് കോളേജ് കവാടത്തിൽ ചുവപ്പും നീലയും ബാനറുകൾ ഒന്നിന് പുറകെ ഒന്നായി ഉയർന്നുകൊണ്ടേയിരിക്കുന്നു. 'ജനഹൃദയത്തിൽ ഉള്ളതുകൊണ്ടാണ്.1980ൽ rss-cpim സഖ്യത്തെ തോൽപ്പിച്ച് ഇന്ദിര ഭരണത്തിൽ തിരച്ചെത്തിയത്' എന്ന് കെ.എസ്.യു മഹാരാജാസ് എന്ന ഫേസ്ബുക്ക് പേജില്‍ ബാനർ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്.
advertisement
രാഷ്ട്രീയ വൈര്യത്തെ കായികമായി നേരിടാതെ ആശയങ്ങള്‍ കൊണ്ട് നേരിടുന്ന ഈ പോരാട്ടം സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ഒരു കാലത്ത് കെ.എസ്.യുവിന്‍റെ ഉറച്ചകോട്ടയായിരുന്ന മഹാരാജാസ് കോളേജ് ഇപ്പോള്‍ എസ്എഫ്ഐയുടെ ശക്തികേന്ദ്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 13, 2022 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനഹൃദയത്തിൽ ഉള്ളതുകൊണ്ടാണ് ഇന്ദിര ഭരണത്തിൽ തിരച്ചെത്തിയത്'; SFI-KSU ബാനര്‍ പോര് മുറുകുന്നു