കുന്നംകുളം കസ്റ്റഡി മർദനത്തിനിരയായ വി എസ് സുജിത്ത് സ്ഥാനാർത്ഥി
- Published by:Rajesh V
- news18-malayalam
Last Updated:
ചൊവ്വന്നൂർ ഡിവിഷൻ സിപിഎമ്മിന്റെ കുത്തകയാണെങ്കിലും കഴിഞ്ഞ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് തന്നെ അറിയാമെന്നും സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു
തൃശൂർ: കുന്നംകുളം പോലീസ് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ നിന്നാണ് സുജിത്ത് ജനവിധി തേടുന്നത്. കേരളത്തിലെ പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള ജനവിധി തേടിയാണ് താൻ മത്സരത്തിനിറങ്ങുന്നതെന്ന് സുജിത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. ചൊവ്വന്നൂർ ഡിവിഷൻ സിപിഎമ്മിന്റെ കുത്തകയാണെങ്കിലും കഴിഞ്ഞ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് തന്നെ അറിയാമെന്നും സുജിത്ത് കൂട്ടിച്ചേർത്തു.
രണ്ട് വർഷം മുൻപ് നടന്ന കുന്നംകുളം കസ്റ്റഡി മർദനത്തിന്റെ ഇരയാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുന്നംകുളം എസ് ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന വ്യാജക്കുറ്റങ്ങൾ ചുമത്തി സുജിത്തിനെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
ഇതും വായിക്കുക: സംവിധായകന്‍ വി എം വിനു കോഴിക്കോട് കോർപറേഷന്‍ യുഡിഎഫ് സ്ഥാനാർത്ഥി
രണ്ട് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സ്റ്റേഷനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സുജിത്തിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുന്നംകുളം പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സുജിത്ത് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.
advertisement
Summary: V.S. Sujith, a Youth Congress leader who was subjected to police brutality in Kunnamkulam, is set to become a candidate in the local body elections. Sujith will be contesting from the Chowvannur Block Panchayat Division. Sujith informed the media that he is contesting to seek a mandate against police atrocities in Kerala. He added that even though the Chowvannur Division is a stronghold of the CPM, the locals have known him for over 13 years.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
November 13, 2025 5:35 PM IST


