മലപ്പുറം: അമ്മയുടെയും പിഞ്ചുമകന്റെയും ദാരുണാന്ത്യത്തില്‍ പകച്ചുനില്‍ക്കുകയാണ് മലപ്പുറം കോട്ടക്കുന്ന്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗീതുവിന്റെ (21) യും ഒന്നര വയസുള്ള മകന് ധ്രുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഗീതുവിന്റെ ഭര്‍ത്താവ് ശരത്ത് തലനാരിഴയ്ക്കായിരുന്നു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
മണ്ണ് മുകളില്‍ വീണ് തിരിച്ചറിയാനാകാത്തവിധമായിരുന്നു ഗീതുവിന്റെയും മകന് ധ്രുവിന്റെയും മൃതദേഹങ്ങള്‍. മരണത്തിലും പിഞ്ചോമനയുടെ കൈയ്യില്‍ അമ്മ ഗീതു മുറുകെപ്പിടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ വരെ ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു ഇത്. ശരത്തിന്റെ അമ്മയെയും മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Also Read: പ്രളയബാധിതര്‍ക്കായി തന്റെ കടയിലെ മുഴുവന്‍ തുണിത്തരങ്ങളും നല്കി നൗഷാദ്
രണ്ടു ദിവസമായി തുടരുന്ന തെരച്ചിലിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗീതുവിന്റെ ഭര്‍ത്താവ് ശരത് അപകടത്തില്‍ നിന്നു രക്ഷപെട്ടത് തലനാരിഴക്കായിരുന്നു. വെള്ളിയാഴ്ച ഉച്ഛയ്ക്ക് ശേഷമാണ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. വീടിനുമികളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ശരത്തിന്റെ കണ്മുന്നില് വെച്ചായിരുന്നു മൂന്ന് ജീവനുകള്‍ മണ്ണിനടിയിലാകുന്നത്.
രക്ഷപ്പെടുന്നതിനിടെ ശരത്തും തെന്നി വീണെങ്കിലും പിന്നാലെ വന്ന മണ്ണില്‍ നിന്നും മരച്ചില്ലകളാണ് ശരത്തിനെ രക്ഷിക്കുന്നത്. മൊറയൂര്‍ സ്വദേശിയായ ഗീതുവും കുടുംബവും ഇവിടെ വാടകക്ക് താമസം ആരംഭിച്ചത് രണ്ട് വര്‍ഷം മുന്‍പാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Pinarayi vijayan, Rain, Rain alert