HOME /NEWS /Kerala / 'ഗവർണർക്ക് പ്രായത്തിനനുസരിച്ച് പക്വതയോ വിദ്യാഭ്യാസത്തിനനുസരിച്ച് പാകതയോ ഇല്ല, മാനസിക വിഭ്രാന്തിയാണ്'; ഇ പി ജയരാജൻ

'ഗവർണർക്ക് പ്രായത്തിനനുസരിച്ച് പക്വതയോ വിദ്യാഭ്യാസത്തിനനുസരിച്ച് പാകതയോ ഇല്ല, മാനസിക വിഭ്രാന്തിയാണ്'; ഇ പി ജയരാജൻ

ഇ പി ജയരാജൻ

ഇ പി ജയരാജൻ

രാജ്ഭവനിൽ ഗവർണർ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഇ പി ജയരാജൻ ഗവർണർക്കെതിരെ രംഗത്തെത്തിയത്

  • Share this:

    തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഗവർണർക്ക് പ്രായത്തിനനുസരിച്ച് പക്വതയോ വിദ്യാഭ്യാസത്തിനനുസരിച്ച് പാകതയോ ഇല്ല. ഗവർണർക്ക് മാനസിക വിഭ്രാന്തിയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. രാജ്ഭവനിൽ ഗവർണർ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഇ പി ജയരാജൻ ഗവർണർക്കെതിരെ രംഗത്തെത്തിയത്.

    സി പി എമ്മിനെതിരെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ കെ ബാലൻ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ ഇത്ര അവാസ്തവമായ പരാമർശം ഇതു വരെ ആരും നടത്തിയിട്ടില്ല. പാക് ചാരൻ എന്ന് ഭരണകക്ഷി MLA യെ പറയാൻ എങ്ങനെ കഴിയുന്നു. കണ്ണൂരിലെ വേദിയിലെ സംഭവത്തിൽ അന്വേഷണം നടത്തേണ്ടെന്ന് ഗവർണർ തന്നെ പറഞ്ഞു. രാഗേഷിനെ കുറിച്ച് പറഞ്ഞത് ശരിയല്ല. ഗvർണർ മലർന്നു കിടന്നു തുപ്പുന്നുവെന്നും എ കെ ബാലൻ പറഞ്ഞു.

    VC പുനർ നിയമനനത്തിൽ മുഖ്യമന്ത്രി ഭരണഘടന വിരുദ്ധമായി പ്രവർത്തിച്ചതിൻ്റെ എന്ത് രേഖയാണുള്ളതെന്ന് എ കെ ബാലൻ ചോദിച്ചു. ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യം ഭരണഘടനാവിരുദ്ധം. ഇത് പ്രോട്ടോകോൾ ലംഘനം. ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തണം. ഹൈക്കോടതിയിലും കൊണ്ടു വരണം. താൻ ആർഎസ് എസുകാരനാണ് എന്ന് പറയാനാണോ ഗവർണർ വാർത്താ സമ്മേളനം നടത്തിയത്

    എന്തെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ ഗവർണർ ആരോപണം ഉന്നയിക്കുന്നതെന്നും എ കെ ബാലൻ ചോദിച്ചു.

    Also Read- 'ഈ കളിയൊന്നും എന്നോട് വേണ്ട, ഞാൻ ഇതൊക്കെ ഒരുപാട് കണ്ടതാണ്': ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

    അതേസമയം ഗവർണറുടെ നടപടി ഭരണഘടന ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആർഎസ്എസ് നേതാവുമായിനടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഗവർണർ പുറത്ത് വിടണം. അദ്ദേഹം ഇന്ത്യൻ പ്രസിഡന്റിന്റെ സ്ഥാനം കണ്ണ് വെച്ചതാണ്. അത് കിട്ടിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഇപ്പോൾ വീണ്ടും ഗവർണർ സ്ഥാനമെങ്കിലും ലഭിക്കാൻ വേണ്ടിയുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

    First published:

    Tags: Arif Muhammed Khan, Governor, Kerala news