സന്ദീപ് വാര്യരുടെ മുസ്ലിം വിരുദ്ധപ്രസ്താവനകൾ പരസ്യമാക്കി ഇടതുമുന്നണി; സുപ്രഭാതം, സിറാജ് പത്രങ്ങളുടെ ഒന്നാം പേജിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സമസ്തയുടെയും കാന്തപുരം വിഭാഗത്തിന്റെയും പത്രങ്ങളുടെ ഒന്നാം പേജിലാണ് പരസ്യം
ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പ്രസ്ഥാവനകളും പോസ്റ്ററുകളും പരസ്യമായി നൽകി ഇടതുമുന്നണി. സമസ്തയുടെ മുഖപത്രമായ സപ്രഭാതത്തിന്റെയും കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രപമായ സിറാജിന്റെയും ഒന്നാം പേജിലാണ് പരസ്യം നൽകിയിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയിരിക്കെയാണ് ഇടതുമുന്നണിയുടെ പരസ്യം പത്രങ്ങളുടെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ടത്.
പലഘട്ടങ്ങളിലായി സന്ദീപ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് പരസ്യത്തിലുള്ളത്. ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി 'സരിൻ തരംഗം' എന്ന തലക്കെട്ടോടെ നൽകിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും പരസ്യമായി ഇടതുമുന്നണി നൽകിയിരിക്കുന്നത്.
'ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം', 'കാശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ് ' എന്നീ തലക്കെട്ടുകളുകളുള്ള പരസ്യത്തിൽ പൌരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കുമെന്ന് സന്ദീപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയെ ചെറുതായി വെടിവെച്ചു കൊന്നതാണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റമെന്ന ചാനൽ ചർച്ചയിലെ പ്രസ്താവനയും ചിത്രമുൾപ്പടെ പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കോൺഗ്രസിന് വോട്ട് ചെയ്യാനാണോ ജമാത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും പറയുന്നതെന്നും പരസ്യത്തിൽ ചോദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 19, 2024 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സന്ദീപ് വാര്യരുടെ മുസ്ലിം വിരുദ്ധപ്രസ്താവനകൾ പരസ്യമാക്കി ഇടതുമുന്നണി; സുപ്രഭാതം, സിറാജ് പത്രങ്ങളുടെ ഒന്നാം പേജിൽ