Leech| കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽ മുഖം കഴുകി; മൂന്നാഴ്ചയ്ക്കുശേഷം കുളയട്ട മൂക്കിൽ നിന്ന് ജീവനോടെ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽനിന്ന് ഹോസ് ഉപയോഗിച്ച് എടുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ മൂക്കിൽ കയറിയതാകാമെന്നാണ് നിഗമനം.
തൊടുപുഴ: യുവാവിന്റെ മൂക്കിനുള്ളിൽ കയറിയ കുളയട്ടയെ (Leech) മൂന്നാഴ്ചയ്ക്കുശേഷം ജീവനോടെ പുറത്തെടുത്തു. ഇടുക്കി (iduuki) കട്ടപ്പന (Kattappana) പള്ളിക്കവല വാലുമ്മേൽ ഡിപിൻ ഏബ്രഹാമിന്റെ (38) വലതുമൂക്കിലാണ് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട കയറിയത്. കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽനിന്ന് ഹോസ് ഉപയോഗിച്ച് എടുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ മൂക്കിൽ കയറിയതാകാമെന്നാണ് നിഗമനം.
മൂന്നാഴ്ച മുൻപാണ് ഡിപിന് അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയത്. വലത് മൂക്കിലൂടെയും ഇടയ്ക്ക് വായിലൂടെയും രക്തം വരാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ടും മൂക്കടപ്പും നേരിട്ടതോടെ ചികിത്സ തേടി. എൻഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഡോക്ടർ അഞ്ചു ദിവസത്തെ മരുന്ന് നൽകി വിട്ടു.
മൂന്നു ദിവസത്തിനുശേഷവും മാറ്റം ഉണ്ടാകാതെ വന്നതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മൂന്നു ദിവസം മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടാകാതെ വന്നതോടെ ഒരാഴ്ചത്തെ ആയുർവേദവും പരീക്ഷിച്ചു.
advertisement
കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ. ജോസ് കുര്യൻ മെമ്മോറിയൽ ക്ലിനിക്കിലെ ഡോക്ടർ ബി ശ്രീജമോളുടെയും അടുത്ത് ചികിത്സ തേടിയെത്തിയത്. ആദ്യ പരിശോധനയിൽ മൂക്കിലെ ചർമം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് കണ്ടത്. വീണ്ടും നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ എന്തോ അനങ്ങുന്നതായി കണ്ടെത്തിയത്. തുടർന്ന് നാലു സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുക്കുകയായിരുന്നു.
ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പ്ലാന്റർ കൂടിയായ ഡിപിൻ.
കാട്ടാനകള്‍ കൃഷി നശിപ്പിച്ചു; കടബാധ്യത മൂലം യുവ കര്‍ഷകന്‍ ജീവനൊടുക്കി
advertisement
വയനാട് മാനന്തവാടിയില്‍ കൃഷിനാശം മൂലമുണ്ടായ കടബാധ്യതയെ തുടർന്നു യുവകർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ വി രാജേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ ഇന്നലെ രാവിലെ കോട്ടിയൂർ ബസ് സ്റ്റോപ്പിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങി നടത്തിയ കൃഷി നശിച്ചു ഭീമമായ നഷ്ടം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ വർഷം ചെയ്ത നെൽക്കൃഷിയും കാട്ടാന നശിപ്പിച്ചു. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രേമ. മക്കൾ: വിജയ്, വിനോദ്, വിശ്വനി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 21, 2022 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Leech| കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽ മുഖം കഴുകി; മൂന്നാഴ്ചയ്ക്കുശേഷം കുളയട്ട മൂക്കിൽ നിന്ന് ജീവനോടെ പുറത്ത്