തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനുള്ളതാണ്. എന്നാൽ സ്വന്തം പാർട്ടി ജയിച്ചിട്ടും ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് ആലപ്പുഴയിലെ ഇടതുമുന്നണി പ്രവർത്തകർ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതേ അവസ്ഥയിലാണ് ഇപ്പോഴും ആലപ്പുഴയിലെ ഇടതുമുന്നണി പ്രവർത്തകർ. അന്ന് കേരളത്തിലെ 20ൽ 19 ഇടത്തും ഇടതുമുന്നണി തോറ്റപ്പോൾ ഏകവിജയം ആലപ്പുഴയിലായിരുന്നു. എ.എം ആരിഫിലൂടെ ആലപ്പുഴ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും സന്തോഷിക്കാനാകാത്ത അവസ്ഥയിലായിരുന്നു ഇടത് പ്രവർത്തകർ.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, കോന്നിയിലും വട്ടിയൂർക്കാവിലും ചരിത്രവിജയം നേടിയ എൽഡിഎഫിന് അരൂർ എന്ന പെരുംകോട്ട നഷ്ടമായി. കൈവശമിരുന്ന അരൂർ പോയതോടെ വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎം സ്ഥാനാർഥികൾ നേടിയ വിജയത്തിന്‍റെ തിളക്കം മാഞ്ഞു.
ഇടതുമുന്നണി അത്രത്തോളം വിഷമമില്ലെങ്കിലും ആലപ്പുഴയിലെ കോൺഗ്രസുകാരും ഏതാണ്ട് ഇതേ മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 ഇടത്ത് യുഡിഎഫ് നടത്തിയ തേരോട്ടത്തിലും ആലപ്പുഴ കൈവിട്ടതോടെയാണ് സന്തോഷിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവിടുത്തെ കോൺഗ്രസുകാർ. ഇപ്പോൾ ഷാനിമോൾ ഉസ്മാനിലൂടെ അരൂർ പിടിച്ചെടുത്തപ്പോഴും, കോന്നിയിലെയും വട്ടിയൂർക്കാവിലെയും തോൽവികളിൽ സംസ്ഥാനത്തെ എല്ലാ കോൺഗ്രസുകാർക്കും ഉണ്ടാകുന്ന മാനസിക വിഷമം ആലപ്പുഴയിലെ പാർട്ടി പ്രവർകർക്കും അനുയായികൾക്കും ഉണ്ടാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.