• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

പുലിയെ മയക്കുവെടി വെച്ച് പിടികൂടാനായിരുന്നു പദ്ധതി

  • Share this:

    പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. കോട്ടോപ്പാടം സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂടിലായിരുന്നു പുലി കുടുങ്ങിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസും വനം വകുപ്പും സംഭവസ്ഥലത്ത് എത്തിയിരുന്നു. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനായിരുന്നു പദ്ധതി. ഇതിനായി വയനാട്ടിൽ നിന്നും ഡോ. അരുൺ സക്കറിയ പാലക്കാട്ടേക്ക് പുറപ്പെട്ടിരുന്നു. ഇതിനിടയിലാണ് പുലി ചത്തത്.

    Also Read- പാലക്കാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി; പൊലീസും വനം വകുപ്പും സ്ഥലത്തെത്തി

    പുലർച്ചെ കോഴികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ പുലിയെ കണ്ടത്. നായ്ക്കളാകുമെന്ന് കരുതിയാണ് വീട്ടുകാർ നോക്കിയത്. പുലിയാണെന്ന് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ ഇരുമ്പ് വലയിൽ പുലിയുടെ കൈ കുടുങ്ങുകയായിരുന്നു. കാലിൽ പരിക്കേറ്റിരുന്നു.

    പുലർച്ചെ ഒരു മണിയോടെയാണ് പുലി കൂട്ടിൽ കുടുങ്ങിയതെന്നാണ് കരുതുന്നത്. ആറ് മണിക്കൂറോളം പുലി കൂട്ടിൽ കിടന്നു. പുലിയുടെ ജഡം ഇപ്പോൾ ഉള്ളത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലാണുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾ അടക്കം ഉടൻ പൂർത്തിയാക്കും.

    പുലിയുടെ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. മയക്കുവെടി വെക്കാനുള്ള എല്ലാ തയാറെടുപ്പും വനംവകുപ്പ് സ്വീകരിച്ചിരുന്നു. ജനങ്ങൾ പൊലീസും വനംവകുപ്പുമായി കൂടുതൽ സഹകരിക്കണം. ചുറ്റുമുള്ളവർ ഫോട്ടോ എടുത്ത് പുലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

    ആൺ പുലിയാണ് ചത്തത്. ഇതിന്റെ പ്രായം പ്രായം തിട്ടപ്പെടുത്തിയിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം കത്തിക്കാനാണ് തീരുമാനം. ദേശീയ കടുവ സംരക്ഷണ അതോറിറ്റി മാനദണ്ഡപ്രകാരം NTC മാനദണ്ഡപ്രകാരമുള്ള കമ്മിറ്റിയുടെ സംന്നിധ്യത്തിലാണ് പോസ്റ്റ് മോർട്ടം പോസ്റ്റ്മോർട്ടം നടത്തുന്നത്. സുവോളജിസ്റ്, രണ്ട് വെറ്റിനറി ഡോക്ടർമാർ, ലോക്കൽ ബോഡി പ്രതിനിധികൾ ചീഫ് വൈൽഡ് ലൈഫ്എ വാർഡന്റെ പ്രതിനിധി എന്നിവർ അടങ്ങിയതാണ് കമ്മിറ്റി.

    Published by:Naseeba TC
    First published: