• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി; പൊലീസും വനം വകുപ്പും സ്ഥലത്തെത്തി

പാലക്കാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി; പൊലീസും വനം വകുപ്പും സ്ഥലത്തെത്തി

കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു

  • Share this:

    പാലക്കാട് ജില്ലയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂടിലാണ് പുലി കുടുങ്ങിയത്. പൊലീസും വനം വകുപ്പും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

    രാത്രി കോഴികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ പുലിയെ കണ്ടത്. നായ്ക്കളാകുമെന്ന് കരുതിയാണ് വീട്ടുകാർ നോക്കിയത്. പുലിയാണെന്ന് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു.

    മയക്കുവെടി വെച്ച് പുലിയെ പിടികൂടാനാണ് തീരുമാനം. ഇതിനായി ഡോ. അരുൺ സക്കറിയ വയനാട്ടിൽ നിന്നും പാലക്കാടേക്ക് പുറപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെ അരുൺ സക്കറിയ എത്തുമെന്നാണ് കരുതുന്നത്.

    ഒരു മാസം മുമ്പ് പ്രദേശത്ത് വളർത്തുനായയെ പുലി കൊന്നിരുന്നു. തെങ്കരയിലെ ജനവാസമേഖലയിൽ പുലിയും രണ്ട് കുഞ്ഞുങ്ങളേയും കണ്ട‌തും വാർത്തയായിരുന്നു.

    Published by:Naseeba TC
    First published: