News18 Malayalam
Updated: January 21, 2021, 6:58 PM IST
Letter from Bishop
മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി വ്യവസായിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കാനം രാജേന്ദ്രന് പാലക്കാട് ബിഷപ്പിൻ്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയും ഇടത് സഹയാത്രികനുമായ ഐസക് വർഗീസിനെ പരിഗണിയ്ക്കണമെന്നാവശ്യപ്പെട്ടാണ് പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്താണ് സിപിഐ സംസ്ഥാന സെക്രട്ടറിയ്ക്ക് കത്ത് നൽകിയത്.
ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കിയാൽ സഭയുടെ പിന്തുണയുണ്ടാവുമെന്നും മണ്ഡലത്തിൽ ജയിക്കാൻ കഴിയുമെന്നും കത്തിൽ പറയുന്നു. ജനുവരി 19ന് ഐസക് വർഗീസ് തന്നെ ഈ കത്ത് കാനത്തിന് കൈമാറി. നവോത്ഥാന സമിതി ഓർഗനൈസിംഗ് സെക്രട്ടറിയും കേരള ദളിത് ആദിവാസി മഹാസഖ്യം സംസ്ഥാന രക്ഷാധികാരിയുമായ പി. രാമചന്ദ്രനും ഐസക് വർഗീസിനൊപ്പമുണ്ടായിരുന്നു.
Also Read
മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ വ്യവസായിയെ സ്ഥാനാർഥിയാക്കണമെന്ന് കാനം രാജേന്ദ്രന് ബിഷപ്പിന്‍റെ കത്ത്.
എന്നാൽ ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ ആലോചിട്ടില്ലെന്നും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി പി സുരേഷ് രാജ് വ്യക്തമാക്കി. കഞ്ചിക്കോട് കേന്ദ്രീകരിച്ച് ടെക്സ്റ്റൈൽ വ്യവസായം നടത്തുന്ന ഐസക് വർഗീസ് സിപിഎമ്മുമായും പി.കെ ശശി എംഎൽഎയുമായും ഏറെ അടുപ്പം പുലർത്തുന്നയാളാണ്.
Published by:
user_49
First published:
January 21, 2021, 6:53 PM IST