'സെക്രട്ടേറിയറ്റ് ജീവനക്കാർ മാന്യമായി വസ്ത്രം ധരിക്കണം'; മുഖ്യമന്ത്രിക്ക് കത്ത്; അന്വേഷണം ആരംഭിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സെക്രട്ടറിയേറ്റിലെ വസ്ത്രധാരണരീതിയിൽ ഒരു ശ്രദ്ധ വേണമെന്നും മാന്യമായി വസ്ത്രധാരണം വേണമെന്നുമുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് കത്തിലെ ആവശ്യം
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർ (Secretariat Staffs) മാന്യമായി വസ്ത്രം ധരിച്ച് വരുന്നതിന് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത്. സെക്രട്ടറിയേറ്റിലെ വസ്ത്രധാരണരീതിയിൽ ഒരു ശ്രദ്ധ വേണമെന്നും മാന്യമായി വസ്ത്രധാരണം വേണമെന്നുമുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും അപേക്ഷിച്ചുകൊണ്ടാണ് കത്ത്. ഈ കത്ത് ആരാണെന്ന് അയച്ചതെന്ന് വ്യക്തമല്ല.
കത്തിന്റെ പൂർണരൂപം
ബഹു. മുഖ്യമന്ത്രി സമക്ഷം സമർപ്പിക്കുന്നത്.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പൊതുജനങ്ങളുമായി ഇടപഴകേണ്ടിവരുന്നവരാണ് ഇവിടുത്തെ ജീവനക്കാരിൽ അധികം പേരും. അതിനാൽ സെക്രട്ടറിയേറ്റിലെ ജീവനക്കാർ വസ്ത്രധാരണ രീതിയിൽ മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. വിനോദസഞ്ചാരത്തിനും വിരുന്നുകൾക്കും കല്യാണങ്ങൾക്കും ധരിക്കുന്നതുപോലെയാണ് ഇവിടുത്ത 50% അധികം സ്ത്രീകളും പുരുഷന്മാരും ഔദ്യോഗിക കൃത്യനിർവഹണത്തിന് വരുമ്പോൾ വസ്ത്രധാരണം ചെയ്യുന്നത്. ചില പുരുഷന്മാർ ടീ ഷർട്ടുകളും ബർമുഡയും, ചില സ്ത്രീകൾ ഷാളുകളില്ലാത്ത ചുരിദാറുകളും, three fourth പാന്റുകളും ധരിച്ചാണ് ഔദ്യോഗിക കൃത്യനിർവഹണത്തിന് ഓഫീസിൽ എത്തുന്നത്. സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാർ ഭരിക്കുമ്പോള്‍ മാന്യമായ രീതിയിൽ വേണം വേഷം ധരിക്കാനുള്ളത്. വളരെ മ്ലേച്ഛമായ രീതിയിൽ വസ്ത്രധാരണം ചെയ്യുന്നത് കൊണ്ടാണ് ബഹു. മുഖ്യമന്ത്രിയ്ക്ക് ഇങ്ങനെയൊരു കത്ത് എഴുതേണ്ടിവരുന്നത്. ആയതിനാല്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ വസ്ത്രധാരണ രീതിയിൽ ബഹു. മുഖ്യമന്ത്രിയുടെ ഒരു ശ്രദ്ധ വേണമെന്നും മാന്യമായി വസ്ത്രധാരണം വേണമെന്നുമുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
advertisement
Also Read- Vijay Babu | 'ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമെന്ന് പറയരുത്'; വിജയ് ബാബു കേസിൽ ഹൈക്കോടതി
അതേസമയം, ത്രീഫോർത്തും ബർമുഡയും ഇട്ടു ആരും വരാറില്ലെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാർ പറയുന്നു. കോളറുള്ള ടീഷർട്ടിട്ട് ശനിയാഴ്ചകളിലൊക്കെ ജീവനക്കാര്‍ വരാറുണ്ട്. സ്ത്രീ ജീവനക്കാർ ആരും തന്നെ ഷാൾ ഉപയോഗിക്കാതെ വരാറില്ല. ഇത് സെക്രട്ടേറിയറ്റ് ജീവനക്കാരെ ആക്ഷേപിക്കുന്നതിന് വേണ്ടി ആരോ കത്ത് എഴുതിയതാണെന്നാണ് ജീവനക്കാർ പറയുന്നത്. എന്തായാലും കത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 23, 2022 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സെക്രട്ടേറിയറ്റ് ജീവനക്കാർ മാന്യമായി വസ്ത്രം ധരിക്കണം'; മുഖ്യമന്ത്രിക്ക് കത്ത്; അന്വേഷണം ആരംഭിച്ചു


