ഓണ മദ്യവിൽപനയിൽ ഒന്നാമതായി കൊല്ലം; ഉത്രാടത്തിന് മാത്രം സംസ്ഥാനത്ത് വിറ്റത് 124 കോടിയുടെ മദ്യം

Last Updated:

മദ്യ വില്പനയിൽ രണ്ടാം സ്ഥാനത്ത് കരുനാഗപ്പള്ളിയും തൊട്ടു പിന്നിലായി തിരുവനന്തപുരം പവർഹൗസുമാണ് സ്ഥാനം നേടിയത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ മാത്രമായി 124 കോടി രൂപയുടെ മദ്യം വിറ്റതായി കണക്ക്. ഏറ്റവും കൂടുതൽ മദ്യം വില്പന നടന്നത് കൊല്ലം ആശ്രാമത്താണ്. മദ്യ വില്പനയിൽ രണ്ടാം സ്ഥാനത്ത് കരുനാഗപ്പള്ളിയും തൊട്ടു പിന്നിലായി തിരുവനന്തപുരം പവർഹൗസുമാണ് സ്ഥാനം നേടിയത്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ നാലു കോടി രൂപയുടെ അധിക വരുമാനമാണ് മദ്യ വില്പനയിലൂടെ നേടിയത്.
അതേസമയം ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് 701 കോടിയുടെ വിൽപ്പനയാണ്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ ഇത്തവണ രേഖപ്പെടുത്തിയത്. മദ്യവിൽപ്പനയിൽ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്കോ പരിശോധന ആരംഭിച്ചു. ഇത്തവണ ബാറുകളുടെ എണ്ണത്തിലും വർധനവുണ്ട്. സംസ്ഥാനത്ത് 850ലധികം ബാറുകളാണ് പ്രവർത്തിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓണ മദ്യവിൽപനയിൽ ഒന്നാമതായി കൊല്ലം; ഉത്രാടത്തിന് മാത്രം സംസ്ഥാനത്ത് വിറ്റത് 124 കോടിയുടെ മദ്യം
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement