പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വൈകിട്ട് 4.25 നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാമന്ത്രി 4.30ന് നെടുമ്പാശ്ശേരിയിൽ ബിജിപി പൊതുയോഗത്തിൽ പങ്കെടുത്തും.വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും.
തുടർന്ന് സിയാൽ കൺവെൻഷൻ സെന്‍ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും .
ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും. തുടർന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തിൽ നെടുന്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബെംഗളൂരുവിലേക്ക് തിരിക്കും.
LIVE UPDATES