Local Body Election 2020 | ആലപ്പുഴയിൽ വി.എസ് അച്യുതാനന്ദന്റെ മുൻ പഴ്‌സണൽ സ്റ്റാഫംഗം സി.പി.എം സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു

Last Updated:

. മുഹമ്മ പഞ്ചായത്തിലെ 12-ാം വാർഡിലാണ് ലതീഷ് പത്രിക നൽകിയത്.

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായി വി.എസ്. അച്യുതാനന്ദന്റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗം തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കും. വി.എസ് പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മുഹമ്മ പഞ്ചായത്തിലെ 12-ാം വാർഡിലാണ് ലതീഷ് പത്രിക നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് ഇവിടെ സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി. കണ്ണർകാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിൽ പ്രതിയായിരുന്ന ലതീഷിനെയും മറ്റു നാലുപേരെയും കോടതി അടുത്തിടെ വെറുതെവിട്ടിരുന്നു.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ് അച്യുതാനന്ദന്  സീറ്റു നിഷേധിച്ചപ്പോൾ ഇതിനെതിരേ പ്രകടനംനടത്തി പിണറായി വിജയന്റെ കോലംകത്തിച്ചെന്ന് ആരോപിച്ചാണ് ലതീഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ്  കൃഷ്ണപിള്ള സ്മാരകം  കത്തിച്ച കേസുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലുള്ള പാർട്ടി കമ്മിറ്റിയാണ്.
advertisement
സ്മരകം കത്തിച്ചതിന് ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പടെ അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ പേരിലായിരുന്നു ക്രൈംബ്രാഞ്ച്‌കേസെടുത്തത്.
ക്രൈംബ്രാഞ്ചിന് വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി കേസ് തള്ളിയത്. ലതീഷ് ബി ചന്ദ്രന്‍ ഒന്നാം പ്രതിയായ കേസില്‍ സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി സാബു, പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | ആലപ്പുഴയിൽ വി.എസ് അച്യുതാനന്ദന്റെ മുൻ പഴ്‌സണൽ സ്റ്റാഫംഗം സി.പി.എം സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement