advertisement

Kerala Local Body Elections 2020 Highlights | മൂന്നാംഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം 78.64

Last Updated:

മൂന്നാം ഘട്ടത്തിൽ  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു വോട്ടെടുപ്പ് നടക്കുന്നത്

കോഴിക്കോട്; തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ കനത്ത പോളിങ് രേഖപ്പെടുത്തി. ഒടുവിൽ ലഭിച്ച കണക്കു പ്രകാരം പോളിങ് 78.64 ശതമാനം ആണ്. കാസർഗോഡ് - 76. 25, കണ്ണൂർ - 77.49, കോഴിക്കോട് - 77.94, മലപ്പുറം -78.1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിങ് ശതമാനം.
മൂന്നാം ഘട്ടത്തിൽ  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു വോട്ടെടുപ്പ് നടക്കുന്നത്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. ഇന്നലെ വൈകിട്ട് 3 മുതൽ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവർക്ക് അവസരം.പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്നലെ പൂർത്തിയായി. 16 നാണു വോട്ടെണ്ണൽ.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Elections 2020 Highlights | മൂന്നാംഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം 78.64
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement