ലൈംഗിക ചൂഷണത്തിന് കേസുള്ള മന്ത്രവാദിയുടെ ആശ്രമത്തിലേക്കെത്തിയ വാഹനങ്ങൾ നാട്ടുകാർ തകർത്തു
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ച് വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ച് തകർത്തത്. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്നാണ് രവിയുടെ 'ആശ്രമ'ത്തിലേക്ക് വാഹനങ്ങൾ എത്തിത്. കാറുകളും ഓട്ടോയുമാണ് അടിച്ചു തകർക്കപ്പെട്ടത്. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
കോഴിക്കോട്: മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കായണ്ണ സ്വദേശി രവിക്കെതിരെയാണ് പ്രതിഷേധം. ചാരുപറമ്പിൽ ആൾദൈവമായ രവിയുടെ സ്വകാര്യ ക്ഷേത്രത്തിലെത്തിയവരുടെ വാഹനങ്ങളണ് തകർത്തത്.
Also Read- നരഭോജികളെ പിടിച്ച പൊലീസ് മാമ്പഴക്കള്ളന് കഞ്ഞി വെക്കുന്നുവോ? CPO ഷിഹാബ് ഒളിവിലായിട്ട് രണ്ടാഴ്ച
അഞ്ച് വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ച് തകർത്തത്. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്നാണ് രവിയുടെ 'ആശ്രമ'ത്തിലേക്ക് വാഹനങ്ങൾ എത്തിത്. കാറുകളും ഓട്ടോയുമാണ് അടിച്ചു തകർക്കപ്പെട്ടത്. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
Also Read- 'ലൈല സ്നേഹത്തോടെ ഭക്ഷണം കഴിക്കാൻ വീട്ടിനകത്തേക്ക് വിളിച്ചു; സംശയം തോന്നിയതിനാൽ കയറിയില്ല': സുമയുടെ വെളിപ്പെടുത്തൽ
രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പൊലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമ പ്രകാരം അത്തോളി പോലീസ് കേസെടുത്ത്, 4 ദിവസം ഇയാൾ റിമാൻ്റിലായിരുന്നു. തുടർന്ന് സർവ്വകക്ഷി യോഗം ചേർന്ന് പ്രകടനങ്ങളും, റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു.
advertisement
വീണ്ടും ഇവിടെ 'ഉറഞ്ഞു തുള്ളൽ' ആരംഭിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ടത്. നാട്ടുപ്രദേശത്ത് കൂലിപ്പണിക്ക് പോയിരുന്ന രവി ഏറെക്കാലമായി മന്ത്രവാദി വേഷത്തിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2022 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈംഗിക ചൂഷണത്തിന് കേസുള്ള മന്ത്രവാദിയുടെ ആശ്രമത്തിലേക്കെത്തിയ വാഹനങ്ങൾ നാട്ടുകാർ തകർത്തു