പാലക്കാട് എം എൽഎയെ കാണാനില്ല; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

Last Updated:

യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ കേസടുത്തിരിക്കുന്നത്

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യുവതി പരാതി നല്‍കിയതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്ത് കടക്കാനുള്ള സാധ്യത പരിഗണിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് വിദേശത്ത് വലിയ സൗഹൃദവലയമുണ്ട്. അതിനാൽ‌ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ കേസടുത്തിരിക്കുന്നത്. രാഹുലിനൊപ്പമുള്ളവരും നിരീക്ഷണത്തിലാണ്. അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തൃക്കണ്ണാപുരത്തും പാലക്കാടുമുള്ള ഫ്‌ളാറ്റില്‍ വച്ച് രാഹുല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തത്. തിരുവനന്തപുരം നെടുമങ്ങാട് വലിയമല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
advertisement
Summary: Following the complaint lodged by the woman, a Lookout Notice has been issued against Palakkad MLA Rahul Mamkootathil, considering the possibility that he might flee abroad.The Lookout Notice has been released at airports, including the Thiruvananthapuram International Airport. The police are not ruling out the possibility of him escaping overseas, as Rahul Mamkootathil is known to have a large network of contacts abroad.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് എം എൽഎയെ കാണാനില്ല; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്
Next Article
advertisement
'ഞാനൊരമ്മ, ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം': ആർ ശ്രീലേഖ
'ഞാനൊരമ്മ, ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം': ആർ ശ്രീലേഖ
  • ആർ ശ്രീലേഖ, മുൻ ഡിജിപിയും ബിജെപി സ്ഥാനാർത്ഥിയുമായ, ഇരകളെ സംരക്ഷിക്കലിൽ വീഴ്ച വരരുതെന്ന് വിശ്വസിക്കുന്നു.

  • താൻ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്നും, മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നൽകിയതിൽ ആശങ്കയുണ്ടെന്നും ശ്രീലേഖ.

  • ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ പ്രതിക്ക് മുൻകൂർ ജാമ്യം നേടാനോ അവസരം.

View All
advertisement