മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി
- Published by:Anuraj GR
- news18-malayalam
Last Updated:
എല്ലാ ദിവസവും രാവിലെ 11 മണിക്ക് മലപ്പുറത്തുനിന്ന് യാത്ര തിരിക്കുന്ന ബസ്, നിലമ്പൂർ, ഗൂഡല്ലൂർ വഴി വൈകിട്ട് നാല് മണിയോടെ ഊട്ടിയിൽ എത്തിച്ചേരും
മലപ്പുറം: ഊട്ടിയിലേക്കുള്ള യാത്രികർക്കായി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി. മലപ്പുറം ഡിപ്പോയിൽനിന്നാണ് ഊട്ടിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ സർവീസ്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് മലപ്പുറത്തുനിന്ന് യാത്ര തിരിക്കുന്ന ബസ്, നിലമ്പൂർ, ഗൂഡല്ലൂർ വഴി വൈകിട്ട് നാല് മണിയോടെ ഊട്ടിയിൽ എത്തിച്ചേരും. ഊട്ടിയിൽനിന്ന് വൈകിട്ട് 4.45ന് തിരിക്കുന്ന ബസ്, രാത്രി 9.50ഓടെ മലപ്പുറത്ത് മടങ്ങിയെത്തും.
സമയക്രമം
മലപ്പുറം–ഊട്ടി
11:00AM മലപ്പുറം
11:25AM മഞ്ചേരി
12:10PM നിലമ്പൂർ
12:40PM വഴിക്കടവ്
02:05PM ഗൂഡല്ലൂർ
03:05PM നടുവട്ടം
04:00PM ഊട്ടി
ഊട്ടി — മലപ്പുറം
04:45PM ഊട്ടി
06:50PM ഗൂഡല്ലൂർ
07:50PM വഴിക്കടവ്
08:30PM നിലമ്പൂർ
09:25PM മഞ്ചേരി
09:50PM മലപ്പുറം
മലപ്പുറം-ഊട്ടി സൂപ്പർ ഫാസ്റ്റ് ബസിലേക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാനാകും. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയുമാണ് ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാനാകുക.
advertisement
കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം കെ എസ് ആർ ടി സിയിലെ 0483-2734950 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
News Summary- KSRTC with new super fast bus service for passengers from Malappuram to Ooty.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 18, 2023 9:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി