കാസര്‍ഗോഡ് : മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ നീനയെ കണ്ടെത്തിയത്.. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നീന സതീഷ്.
ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ വിദ്യാര്‍ത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.
ഫീസടയ്ക്കാന്‍ വൈകിയതിന് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കോളേജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാന്‍ കഴിയാത്തതില്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികള്‍ വ്യക്തമാക്കി.
നേരത്തെ കണ്ണൂരില്‍ താമസിച്ച് വന്നിരുന്ന പെണ്‍കുട്ടിയും കുടുംബവും സമീപ കാലത്താണ് കാസര്‍കോട് ചിറ്റാരിക്കാലിലേക്ക് താമസം മാറിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് ഭർത്താവിന്റെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചുഭർത്താവിന്റെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാവറയമ്പലം കാവുവിള തെറ്റിച്ചിറ വൃന്ദഭവനിൽ വൃന്ദ (28) യാണ് ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വൃന്ദയ്ക്ക് നേരെ ആക്രമണമുണ്ടായത്.
കാവുവിളയിലെ കടയിൽ തയ്യൽ പഠിക്കാനെത്തിയതായിരുന്നു വൃന്ദ. വൃന്ദയുടെ ഭർത്താവ് സബിൻലാലിന്റെ സഹോദരൻ പണിമൂല തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ സിബിൻ ലാലിനെ (29) പോത്തൻകോട് പോലീസ് അന്നുതന്നെ അറസ്റ്റു ചെയ്തു.
കാറിലെത്തിയ സിബിൻ ലാൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോളും തുണി ചുറ്റിയ പന്തവുമായെത്തി വൃന്ദയെ ആക്രമിക്കുകയായിരുന്നു. ഭയന്ന് കടയ്ക്കുള്ളിൽനിന്ന് ഇറങ്ങിയോടിയ വൃന്ദ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സിബിൻലാൽ പിന്നാലെയെത്തി പന്തം കത്തിച്ചെറിഞ്ഞു.
സബിൻ ലാലുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വൃന്ദയോട് ഭർത്താവുമായി ജീവിക്കണമെന്ന് സിബിൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും ഇതിനു വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട സിബിനിനെ മണിക്കൂറുകൾക്കുള്ളിൽ മുട്ടത്തറ ഭാഗത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. ഈ സമയം വിഷം കഴിച്ചെന്ന് പറഞ്ഞതിനെത്തുടർന്ന് ഇയാളെ പോലീസ് മെഡിക്കൽ കോളേജിലെത്തിച്ച ശേഷമാണ് തുടർനടപടിയെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.