ആശാ സമരത്തെ പിന്തുണച്ച് പ്രതികരിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായി

Last Updated:

ആശാ സമരത്തെ പിന്തുണക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ഇന്ന് തൃശൂരിൽ നടക്കാനിരിക്കെയാണ് വിലക്ക് നേരിട്ടത്. എന്നാൽ, ആരാണ് വിലക്കിയതെന്ന് മല്ലിക വ്യക്തമാക്കിയിട്ടില്ല

News18
News18
തൃശൂർ: ആശാസമരത്തെ പിന്തുണക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതായി പ്രശസ്ത നർത്തകിയും കേരള കലാമണ്ഡലം ചാൻ‌സലറുമായ മല്ലികസാരാഭായി. ഫേസ്ബുക്ക് പോസ്റ്റിലൂടെ മല്ലികസാരാഭായ് തന്നെയാണ് വിലക്ക് നേരിട്ട വിവരം അറിയിച്ചത്. ആശാ സമരത്തെ പിന്തുണക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ഇന്ന് തൃശൂരിൽ നടക്കാനിരിക്കെയാണ് വിലക്ക് നേരിട്ടത്. എന്നാൽ, ആരാണ് വിലക്കിയതെന്ന് മല്ലിക വ്യക്തമാക്കിയിട്ടില്ല.
വിലക്കിൽ കടുത്ത അതൃപ്തി പ്രകടമാക്കുന്നതാണ് മല്ലികയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിപ്രായം പറയുന്നത് തന്റെ ജീവിതത്തിൽ ഉടനീളമുള്ള ശീലമാണ്. 'ഞാൻ, ഞാനല്ലാതാകണോ'യെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ മല്ലിക ചോദിക്കുന്നത്.
അതേസമയം, ആശാവർക്കാർ അനിശ്ചിതകാലമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാൽ, സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ നിന്നും പൂർണമായും പിന്മാറില്ലെന്നും ആശാ വർക്കർമാർ അറിയിച്ചു. സർക്കാർ പൊള്ളയായ അവകാശവാദങ്ങൾ നിരത്തി യാത്ര നടത്തുമ്പോൾ യഥാർത്ഥ വസ്തുതകൾ തുറന്നു കാണിക്കാൻ സമരയാത്ര നടത്തുമെന്ന് ആശാ വർക്കർമാർ അറിയിച്ചിരുന്നു. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയാണ് സമരയാത്ര.
advertisement
മേയ് 5 ന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന യാത്രയുടെ ഫ്ളാഗ് ഓഫ് ചടങ്ങും ഇന്നാണ്. ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാ വർക്കാർമാർ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആശാ സമരത്തെ പിന്തുണച്ച് പ്രതികരിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement