തെരുവുനായ ബൈക്കിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
രാത്രി കട അടച്ച് പോകും വഴിയാണ് തെരുവുനായ രാജു സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്
പത്തനംതിട്ട: തെരുവുനായ ബൈക്കിൽ ഇടിച്ച് അപകടത്തിൽപെട്ട വ്യാപാരി ചികിത്സയിലിരിക്കേ മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്. നായ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചിക്ത്സയിലായിരുന്നു.
സെപ്റ്റംബർ ഏഴിനായിരുന്നു അപകടം നടന്നത്. രാത്രി കട അടച്ച് പോകും വഴിയാണ് തെരുവുനായ രാജു സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്.
പുല്ലുവെട്ടുന്നതിനിടെ കടന്നൽകുത്തേറ്റ് തൊഴിലാളി മരിച്ചു
പത്തനംതിട്ട: പുല്ലു വെട്ടുന്നതിനിടെ കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരിച്ചു. അന്ത്യാളൻക്കാവ് ആറൊന്നില്‍ ജോസഫ് മാത്യു(60) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട് മെഷീൻ ഉപയോഗിച്ച് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് കടന്നല്‍ ഇളകുകയായിരുന്നു.
advertisement
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുത്തേറ്റ ഉടനെ ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളോജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2022 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരുവുനായ ബൈക്കിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു