കോട്ടയം: മാണി സി കാപ്പൻ (Mani C. Kappan)എംഎൽഎ യുഡിഎഫ് (UDF)നേതൃത്വത്തിന് എതിരെ നടത്തിയ പരസ്യ വിമർശനത്തിന് പിന്നാലെയാണ് എൻസിപി നേതാവും സംസ്ഥാന മന്ത്രിയുമായ എ കെ ശശീന്ദ്രൻ (A. K. Saseendran)നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ല എന്ന് കെ കെ ശശീന്ദ്രൻ തുറന്നടിച്ചു. കാപ്പൻ ഒരു രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയല്ല ചെയ്തത്.
അതുകൊണ്ടുതന്നെ അദ്ദേഹവുമായി ചർച്ച നടത്തില്ല എന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി. മാണി സി കാപ്പൻ പറഞ്ഞത് യുഡിഎഫിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആണെന്നാണ് എ കെ ശശീന്ദ്രൻ പറയുന്നത്. യുഡിഎഫിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുകയാണ് കാപ്പൻ ചെയ്തത്.
ഞങ്ങളും യുഡിഎഫിനെ പറ്റി പറയുന്നത് ഇതുതന്നെയാണ് എന്നാണ് എ കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിൽ നിന്നും എംഎൽഎയെ അടർത്തി എടുക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല എന്നും ഏകെ ശശീന്ദ്രൻ പറയുന്നു. എൽഡിഎഫിന് ശക്തിക്കുറവ് ഒന്നും ഇപ്പൊൾ ഇല്ല എന്നാണ് എ കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്.
Also Read-
യു.ഡി.എഫ്. വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നു; ഒരു നേതാവിന് മാത്രമാണ് തന്നോട് പ്രശ്നം: മാണി സി. കാപ്പൻഎൻസിപിയുടെ പൊതു നിലപാടാണോ എ കെ ശശീന്ദ്രൻ പറഞ്ഞത് എന്ന് ഇപ്പോഴും വ്യക്തമല്ല. നേരത്തെ തന്നെ എൽഡിഎഫിൽ ഉണ്ടായിരുന്ന സമയത്ത് എ കെ ശശീന്ദ്രനും മാണി സി കാപ്പനും കടുത്ത അകലത്തിൽ ആയിരുന്നു. ഇതിനിടെ മാണി സി കാപ്പനെ എൻസിപിയിൽ തിരികെയെത്തിക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ നീക്കം നടത്തിയിരുന്നു. മാണി സി കാപ്പനെ മന്ത്രിയാക്കിക്കൊണ്ട് രാജ്യസഭാ അംഗത്വം ഇടതുമുന്നണിയിൽ നിന്ന് പ്രതീക്ഷിച്ചായിരുന്നു പിസി ചാക്കോ നീക്കം നടത്തിയത്. എന്നാൽ ഈ നീക്കം മുന്നോട്ടു പോയില്ല. മാണി സി കാപ്പൻ ഇടതുമുന്നണിയിൽ എത്തിയാൽ തനിക്ക് ഭീഷണിയാകുമെന്ന് എ കെ ശശീന്ദ്രൻ വിലയിരുത്തുന്നുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടി വരും. ഏതായാലും മാണി സി കാപ്പനെ ഒരു കാരണവശാലും ഇടതുമുന്നണിയിൽ എടുക്കേണ്ട എന്ന അഭിപ്രായക്കാരനാണ് എ കെ ശശീന്ദ്രൻ.
നേരത്തെ മാണി സി കാപ്പൻ നടത്തിയ പ്രതികരണം യുഡിഎഫിൽ വലിയ ചർച്ചകൾക്കാണ് ഇടം നൽകിയത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഡിഎഫ് നേതൃത്വത്തിന് എതിരെ കടുത്ത വിമർശനവുമായി കാപ്പൻ തുറന്നടിച്ച് രംഗത്ത് വന്നത്. യുഡിഎഫ് നേതൃത്വം തന്നെ സ്ഥിരമായി തഴയുന്നു എന്ന് മാണി സി കാപ്പൻ പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നോട് യുഡിഎഫ് കാണിക്കുന്ന നിലപാടിനെതിരെ പരാതിയുണ്ട് എന്നും കാപ്പൻ വ്യക്തമാക്കി. അതേസമയം ഒരു നേതാവിന് മാത്രമാണ് തന്നോട് പ്രശ്നം ഉള്ളത് എന്നും കാപ്പൻ വ്യക്തമാക്കി. യുഡിഎഫിനോട് തനിക്ക് പ്രശ്നങ്ങളൊന്നുമില്ല. തന്നോട് ആ നേതാവിന് വ്യക്തിപരമായ ചില പ്രശ്നങ്ങളുണ്ട് എന്നും സി കാപ്പൻ തുറന്നടിച്ചു.
മുട്ടിൽ മരംമുറി , മാടപ്പള്ളി എന്നിവിടങ്ങളിൽ പോയ യുഡിഎഫ് സംഘത്തിൽ തന്നെ വിളിച്ചിരുന്നില്ല എന്നാണ് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടുന്നത്. ഇത് തന്നോടുള്ള കൃത്യമായ അവഗണനയുടെ സൂചനയാണ് എന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് വിവരം പറയാമായിരുന്നു എന്നാണ് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടുന്നത്.
വിഷയം രേഖാമൂലം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു എന്നും കാപ്പൻ വ്യക്തമാക്കി. എന്നാൽ തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തത് എന്നാണ് കാപ്പൻ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.