കിഫ്ബി മസാലബോണ്ട് കേസ് കേസിൽ EDക്ക് താത്ക്കാലിക ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
- Published by:Rajesh V
- news18-malayalam
Last Updated:
ഇഡിയുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് (ED) താത്ക്കാലിക ആശ്വാസം. ഇ ഡി നോട്ടീസിന് മേലുള്ള തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇഡിയുടെ അപ്പീലിലാണ് നടപടി. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഇഡി കിഫ്ബിക്ക് അയച്ച നോട്ടീസിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നത്. മൂന്ന് മാസത്തേക്കായിരുന്നു സ്റ്റേ. ഇതിന് പിന്നാലെ ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ഡിവിഷന്‍ ബെഞ്ച് ഈ സ്റ്റേ നീക്കുകയുമായിരുന്നു.
വിഷയം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയ്ക്ക് പുറത്തുള്ളതാണെന്നും അതിനാല്‍ നടപടികള്‍ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്നുമാണ് ഇഡി അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്. നോട്ടീസ് അയയ്ക്കുക എന്നത് പ്രാഥമിക നടപടി മാത്രമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബിയുടെ ഹര്‍ജി തന്നെ അപക്വമാണെന്നും ഇ ഡി ചൂണ്ടിക്കാട്ടി.
മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്നായിരുന്നു കിഫ്ബി അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്. എന്നാൽ മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചെന്നാണ് ഇ ഡി നോട്ടീസിലെ ആരോപണം. ഇ ഡിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി ഏറ്റെടുക്കകയാണ് ചെയ്തതെന്നും കിഫ്ബി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
അതേസമയം മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും അയച്ച നോട്ടീസിന്മേലുള്ള തുടര്‍ നടപടികളും കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
2672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. വിദേശ ധനകാര്യ വിപണികളില്‍നിന്ന് പണം സമാഹരിക്കാന്‍ ഇന്ത്യന്‍ കറന്‍സി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് ഇറക്കാവുന്ന ബോണ്ട് ആണ് മസാല ബോണ്ട്.
advertisement
Summary: In a temporary relief for the Enforcement Directorate (ED) in the KIIFB Masala Bond case, the High Court Division Bench has stayed the Single Bench order that had previously blocked further proceedings on ED notices. The action comes following an appeal filed by the ED. Earlier, a Single Bench led by Justice V.G. Arun had stayed the further proceedings on the notices sent by the ED to KIIFB for a period of three months. Following this, the ED approached the Division Bench, which has now stayed that order and cleared the path for further investigation.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Dec 19, 2025 8:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിഫ്ബി മസാലബോണ്ട് കേസ് കേസിൽ EDക്ക് താത്ക്കാലിക ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ








