advertisement

ഇടപെടണം; UDF നിഷേധിച്ച മാനന്തവാടി സീറ്റ് ആവശ്യപ്പെട്ട് സി.കെ ജാനു രാഹുലിനും പ്രിയങ്കക്കും കത്തയച്ചു

Last Updated:

സി.കെ ജാനുവിന് സീറ്റുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചതിന് പിന്നാലെയാണ് കത്ത്.

News18
News18
യുഡിഎഫ് നിഷേധിച്ച മാനന്തവാടി സീറ്റ് ആവശ്യപ്പെട്ട് സി.കെ ജാനു രാഹുലിനും പ്രിയങ്കക്കും കത്തയച്ചു. നിയമസഭയിൽ മത്സരിക്കാൻ സീറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അറിയിച്ചതായി രാഹുൽ ഗാന്ധിക്കയച്ച കത്തിൽ സികെ ജാനു ചൂണ്ടിക്കാട്ടി. എംപിയെന്ന നിലയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയങ്ക ഗാന്ധിക്ക് പ്രത്യേകം കത്തയച്ചത്.
സി.കെ ജാനുവിന് സീറ്റുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചതിന് പിന്നാലെയാണ് കത്ത്.  കോഴിക്കോട് ബാലുശേരി, വയനാട്ടിലെ മാനനന്തവാടി എന്നീ രണ്ട് സീറ്റുകളാണ് സി.സ്ഥകെ ജാനു സംസ്ഥാന അധ്യക്ഷയായ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി ആവശ്യപ്പെട്ടത്.
എന്നാൽ രണ്ട് സീറ്റ് നൽകാനാകില്ല എന്ന സ്ഥിതി വന്നതോടെ സി.കെ ജാനുവിന് മത്സരിക്കാൻ മാനന്തവാടിയിൽ സീറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതും നിഷേധിക്കുന്ന നിലപാട് യുഡിഎഫ് നേതൃത്വം സ്വീകരിച്ചതോടെയാണ്  സി.കെ ജാനു  രാഹുലിനും പ്രിയങ്കക്കും പ്രത്യേകം കത്തുകളയച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടപെടണം; UDF നിഷേധിച്ച മാനന്തവാടി സീറ്റ് ആവശ്യപ്പെട്ട് സി.കെ ജാനു രാഹുലിനും പ്രിയങ്കക്കും കത്തയച്ചു
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement