തിരുവനന്തപുരം മേയര്‍ അസഭ്യം പറഞ്ഞതിനും എംഎല്‍എ കെഎസ്ആർടിസി ബസില്‍ അതിക്രമിച്ച് കയറിയതിനും തെളിവില്ലെന്ന് പൊലീസ്
- Published by:Vishnupriya S
- news18-malayalam
Last Updated:
യദു അന്ന് നഗരത്തിലൂടെ ബസ് ഓടിച്ചത് റൂട്ട് മാറിയാണെന്നും പൊലീസ് പറയുന്നു
തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നൽകി പൊലീസിന്‍റെ റിപ്പോര്‍ട്ട്. മേയര്‍ അസഭ്യം പറഞ്ഞതിനും എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയതിനും തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കണ്ടക്ടര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ദൃക്‌സാക്ഷി മൊഴികളില്‍ നിന്നാണ് വ്യക്തത വരുത്തിയതെന്നും പൊലീസ് പറയുന്നു. യദു അന്ന് നഗരത്തിലൂടെ ബസ് ഓടിച്ചത് റൂട്ട് മാറിയാണെന്നും മേയര്‍ക്ക് എതിരായ മൂന്നു കുറ്റങ്ങളില്‍ കൂടി പരിശോധന നടക്കുന്നുവെന്നും പോലീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് യദുവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 22, 2024 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം മേയര്‍ അസഭ്യം പറഞ്ഞതിനും എംഎല്‍എ കെഎസ്ആർടിസി ബസില്‍ അതിക്രമിച്ച് കയറിയതിനും തെളിവില്ലെന്ന് പൊലീസ്